Home Featured ”ഒരു സ്ത്രീയാണ് എന്നോട് ഇത് ചെയ്തത്”; കര്‍ണാടകയില്‍ ലിംഗായത്ത് മഠാധിപതിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ് എന്ന് സൂചന

”ഒരു സ്ത്രീയാണ് എന്നോട് ഇത് ചെയ്തത്”; കര്‍ണാടകയില്‍ ലിംഗായത്ത് മഠാധിപതിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ് എന്ന് സൂചന

രാംനഗര്‍: കര്‍ണാടകയില്‍ ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന.

ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിന്റെ പേരില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഉപയോഗിച്ച്‌ സ്ത്രീ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നതായും ഇത്തരത്തില്‍ പകര്‍ത്തിയ നാല് വീഡിയോകള്‍ പുറത്തുവിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് സ്വാമി ബസവലിംഗയെ പ്രാര്‍ഥനാ മുറിയുടെ ചുമരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ തന്നെ അപമാനിച്ചു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബസവലിംഗ ആരോപിക്കുന്നുണ്ട്. അജ്ഞാതയായ സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേരുകള്‍ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

സ്വാമിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആളുകളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും രാമനഗര എസ്.പി കെ.സന്തോഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ലിംഗായത്ത് മഠാധിപതി ഉള്‍പ്പെട്ട നാലു വീഡിയോകളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറില്‍ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യകരമായ കാരണങ്ങളായിരുന്നു ആത്മഹത്യക്ക് പിന്നില്‍. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രീ ഗുരുമദിവലേശ്വര്‍ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയും ജീവനൊടുക്കിയിരുന്നു.

വാട്ട്സ്‌ആപ്പ് സേവനം തടസപ്പെട്ടതില്‍ മെറ്റയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: വാട്ട്സ്‌ആപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായി. മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമാണ് വാട്ട്സ്‌ആപ്പ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശ്നം തുടങ്ങിയത്. പിന്നീട് പ്രവര്‍ത്തനം സാധാരണ നിലയിലായി.

ഇപ്പോള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. വാട്ട്സ്‌ആപ്പ് രണ്ട് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്.

വാട്ട്സ്‌ആപ്പിന് നേരെ സൈബര്‍ ആക്രമണമുണ്ടായോ എന്ന ആശങ്കയെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം തേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group