ബംഗളൂരു: പട്ടയ വിതരണമേളക്കിടെ യുവതിയുടെ മുഖത്തടിച്ച കര്‍ണാടക മന്ത്രി വി. സോമണ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ചതുര്‍വേദി എംപി. മന്ത്രി മുഖത്തടിച്ചതല്ല, കവിളില്‍ അനുഗ്രഹിച്ചതാണ് എന്ന് ട്വീറ്റ് ചെയ്ത പ്രിയങ്ക, വിഷയത്തില്‍ കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മൗനം പാലിക്കുകയാണെന്നും ആരോപിച്ചു. മന്ത്രിക്കെതിരെ നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.
വിഡിയോ വൈറലായതോടെ ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തി. അധികാരത്തിന്റെ ലഹരിയില്‍ മന്ത്രിമാര്‍ സ്ത്രീകളെ തല്ലുന്നുവെന്ന് രണ്‍ദീപ് സുര്‍ജേവാലയും ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയാണ് മന്ത്രി യുവതിയുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ചാമരാജ നഗറിലെ ഹംഗല ഗ്രാമത്തില്‍ നടന്ന പട്ടയ വിതരണ മേളക്കിടെയാണ് മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയുടെ മുഖത്തടിച്ചത്. അടിയേറ്റിട്ടും അവര്‍ മന്ത്രിയുടെ കാല്‍ക്കല്‍വീണ് പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു.
അയോധ്യയിൽ തെളിഞ്ഞത് 15 ലക്ഷം ചെരാതുകൾ
അയോധ്യ: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി അയോധ്യ ദീപാലങ്കാരത്തിൽ മുങ്ങി. അയോധ്യയിൽ 15 ലക്ഷത്തിലേറെ മൺചെരാതുകളാണ് തെളിയിച്ചത്. ദീപോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ആദ്യമായാണ് മോദി ദീപാഘോഷത്തിൽ പങ്കെടുക്കുന്നത്. ലേസർ ഷോയും ആഘോഷത്തിന് മാറ്റേകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ചടങ്ങിനെത്തി. ദീപാലങ്കാരം കാണാൻ ആയിരങ്ങളാണ് അയോധ്യയിലേക്ക് ഒഴുകിയെത്തിയത്. ലങ്കയിൽ രാവണനെ തോൽപ്പിച്ച് രാമനും സീതയും ലക്ഷ്മണനും പുഷ്പക വിമാനത്തിൽ അയോധ്യയിലേക്ക് തിരിക്കുന്നതും പുനരാവിഷ്കരിച്ചു. രാമകഥ പാർക്കിലായിരുന്നു അവതരണം.
വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പുരോഗതി വിലയിരുത്തിയിരുന്നു. സരയൂ നദിക്കരയില്‍ നടന്ന ആരതിയും പ്രധാനമന്ത്രി വീക്ഷിച്ചു. അയോധ്യയിൽ തെളിയിച്ച വിളക്കുകളുടെ എണ്ണം പുതിയ റെക്കോർഡാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.