ബെംഗളൂരു | ഭൂമി അനുവദിച്ചു കൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്യുന്നതിനിടെ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് സംഭവം. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് കടുംകൈ ചെയ്തത്. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തില്‍ ഭൂരേഖകള്‍ വിതരണം ചെയ്യുന്ന പൊതു പരിപാടിയിലാണ് അതിക്രമം അരങ്ങേറിയത്. കെമ്ബമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്.
ഭൂരേഖകള്‍ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് ജില്ലയുടെ ചുമതലയുള്ള എം എല്‍ എ കൂടിയായ സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
ഉപഭോക്താക്കളെ തിരഞ്ഞെടുത്ത നടപടിക്രമങ്ങള്‍ തെറ്റായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് നഞ്ചപ്പ നിര്‍ദേശിച്ചവര്‍ക്കാണ് ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്തതെന്നും കെമ്ബമ്മ മന്ത്രിക്ക് സമീപത്തേക്ക് ചെന്ന് ആരോപിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട മന്ത്രി ഉടന്‍ കെമ്ബമ്മയെ കരണത്തടിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ഇതിനു ശേഷം കെമ്ബമ്മയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് കൈയില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തില്‍ കാണാം.
ചിക്കന്‍കറിയെച്ചൊല്ലി ദമ്ബതികള്‍ വഴക്കിട്ടു; പരിഹരിക്കാന്‍ ചെന്ന അയല്‍വാസി അടിയേറ്റ് മരിച്ചു
കോഴിക്കറിയുണ്ടാക്കുന്നതിനെ ചൊല്ലി ദമ്ബതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചെന്ന അയല്‍വാസി മര്‍ദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥര്‍ ഗ്രാമത്തിലാണ് സംഭവം. ബബ്ലു അഹിര്‍വാറാണ് കൊല്ലപ്പെട്ടത് . പ്രതി പപ്പു അഹിര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് വീട്ടില്‍ ചിക്കന്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്ബതികള്‍ വഴക്കിട്ടത്. പ്രതി പപ്പു അഹിര്‍വാര്‍ ഭാര്യയെ മര്‍ദിച്ചു. വഴക്ക് കേട്ട് അയല്‍പക്കത്ത് താമസിക്കുന്ന ചിലര്‍ എത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഭോപ്പാല്‍ ദേഹത്ത് പൊലീസ് സൂപ്രണ്ട് (എസ്പി) കിരണ്‍ ലത കര്‍കേത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.