Home Featured കർണാടക:’സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന്‍ കൊന്നു’

കർണാടക:’സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന്‍ കൊന്നു’

മംഗ്‌ളുറു: കെലഗേരി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ദാര്‍വാഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യാസീന്‍ റൊട്ടിവാല (23) മരിച്ച സംഭവത്തില്‍ പവന്‍ ബ്യാലിയാണ് (32) അറസ്റ്റിലായത്. യാസീന്റെ പിതാവ് റഫീഖ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.

ദാര്‍വാഡ് അട്ടിക്കൊള്ളയില്‍ താമസിക്കുന്ന യാസീനെ ഈ മാസം 12 മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലില്‍ കണ്ടെത്തി. താനും യാസീനും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പവന്‍ നാട്ടുകാരില്‍ പലരോടും പറഞ്ഞതായി വിവരം പുറത്തു വന്നതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പൊലീസ് ആത്മഹത്യയില്‍ പെടുത്തി കേസ് അന്വേഷണം നടത്തിയിരുന്നില്ല.

എട്ട് മാസമായി പവനും യാസീനും അടുത്ത സുഹൃത്തുക്കള്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ അറിവായി. താനും പവനും ചില കാര്യങ്ങളില്‍ ഏറ്റുമുട്ടലിലാണെന്ന് യാസീന്‍ പറഞ്ഞിരുന്നതായി പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. മകനെ വല്ലാതെ ഉപദ്രവിച്ച്‌ മരണത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് പരാതി.

വഴക്കിന് പിന്നാലെ പിഞ്ചുകുഞ്ഞുമായി വീടുവിട്ടിറങ്ങി, യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ, അമ്മ ദാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്.കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും  വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group