Home Featured ബം​ഗ​ളൂ​രു: മലാലി മസ്ജിദ് കേസ്: വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി

ബം​ഗ​ളൂ​രു: മലാലി മസ്ജിദ് കേസ്: വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു മ​ലാ​ലി ജു​മാ​മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് ന​വം​ബ​ര്‍ ഒ​മ്ബ​തി​​ലേ​ക്ക് മാ​റ്റി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന മം​ഗ​ളൂ​രു​വി​ലെ മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ സി​വി​ല്‍ കോ​ട​തി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യാ​നി​രു​ന്ന കേ​സ് ന​വം​ബ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മം​ഗ​ളൂ​രു​വി​ലെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ മ​ലാ​ലി​യി​ലെ ജു​മാ​മ​സ്ജി​ദി​ല്‍ ന​വീ​ക​ര​ണ​ത്തി​നി​ടെ ക്ഷേ​ത്ര​സ​മാ​ന​മാ​യ നി​ര്‍​മി​തി പ​ള്ളി​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ തു​ട​ര്‍​ന്ന് തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍ പ​ള്ളി​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു. കോ​ട​തി നി​യ​മി​ച്ച ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യ സ​ര്‍​വേ​യും അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട അ​വ​ര്‍, പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പൂ​ജ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ടി.​എ. ധ​ന​ഞ്ജ​യ, ബി.​എ. മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സ​ര്‍​വേ ആ​വ​ശ്യ​പ്പെ​ട്ട് മം​ഗ​ളൂ​രു​വി​ലെ മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ സി​വി​ല്‍ കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി​യ​ത്.

ഇ​തി​നെ​തി​രെ എ​തി​ര്‍ ഹ​ര​ജി ഫ​യ​ല്‍​ചെ​യ്ത മ​സ്ജി​ദ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി, മ​സ്ജി​ദ് നി​ല്‍​ക്കു​ന്ന സ്ഥ​ലം വ​ഖ​ഫ് ഭൂ​മി​യാ​യ​തി​നാ​ല്‍ വ​ഖ​ഫ് സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ല്‍ ഹ​ര​ജി കേ​ള്‍​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

700 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​ണ് മ​സ്ജി​ദ്. ഏ​​​പ്രി​ല്‍ 21നാ​ണ് പ​ള്ളി​യു​ടെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ പു​രാ​ത​ന​മാ​യ മ​ര​പ്പ​ണി​ക​ളാ​ലു​ള്ള നി​ര്‍​മി​തി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​വീ​ക​ര​ണം നി​ര്‍​ത്തി​വെ​ച്ചു.

മ​സ്ജി​ദ് ഇ​ന്തോ-​അ​റ​ബ് മാ​തൃ​ക​യി​ലാ​ണ് നി​ര്‍​മി​ച്ച​തെ​ന്നും മ​ര​ത്തി​ന്റെ ഇ​ത്ത​രം കൊ​ത്തു​പ​ണി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ന്റേ​താ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് മ​സ്ജി​ദ് ക​മ്മി​റ്റി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് പ​ള്ളി​യു​ടെ അ​ര​ക്കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ രാ​മ ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ല്‍ വി.​എ​ച്ച്‌.​പി​യു​ടെ​യും ബ​ജ്റ​ങ്ദ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പൂ​ജ​ക​ള്‍ ന​ട​ത്തി. പ്ര​ശ്നം​വെ​പ്പി​ല്‍ ഇ​വി​ടെ ക്ഷേ​ത്ര​മു​ണ്ടെ​ന്ന് തെ​ളി​യു​ക​യും ചെ​യ്തു​വെ​ന്ന് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

താ​മ്ബൂ​ല പ്ര​ശ്ന​ത്തി​ന് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പൂ​ജാ​രി ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​രാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ക്ഷേ​ത്ര​ത്തി​ന്റെ ശ്രീ​കോ​വി​ല്‍ മ​സ്ജി​ദു​ള്ള സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യെ​ന്നും എ​ല്ലാ​വ​രും ഒ​രു​മി​ച്ച്‌ ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മം​ഗ​ളൂ​രു അ​നു​ഭ​വി​ക്കു​മെ​ന്നും ജ്യോ​ത്സ്യ​ന്‍കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

മുംബൈ വിമാനത്താവളം; ഇന്ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും

മുംബൈ : മുംബൈ വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കും.

ഈ സമയത്തെ വിമാനസര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്. മഴയ്ക്കുശേഷമുള്ള വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്നത്തെ അടച്ചിടല്‍. രണ്ടു റണ്‍വേകളുള്ള വിമാനത്താവളത്തില്‍ രണ്ടും ഒരേസമയം അറ്റകുറ്റപ്പണി നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group