കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയും. നേരത്തെ ഈ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാരിന്‍്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വാദം കേട്ടത്. വൈവിധ്യത്തിന്‍റെ ഭാഗമായി ഹിജാബ് ധരിക്കുന്നത് കണ്ടുകൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
ഹിജാബ് വിലക്ക് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.
ഈ രീതിയില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥിനികള്‍ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും സിബല്‍ കോടതിയില്‍ നല്‍കി. ഹിജാബ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും സിബല്‍ പറഞ്ഞു.
ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും സിബൽ പറഞ്ഞു.
സിഖ് മതവിഭാഗത്തിൻറെ ടർബന് നല്കുന്ന ഇളവ് ഹിജാബിൻറെ കാര്യത്തിലും വേണമെന്ന് മറ്റൊരു അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു. ടർബൻ സിഖ് വിശ്വാസത്തിൻറെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബഞ്ച് വ്യക്തമാക്കി.
ഹിജാബ് ധരിക്കുന്നത് മതാചാരത്തിൻറെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്കെതിരാണ് കർണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനപരിശോധിക്കാനുള്ള വിശാല ബഞ്ചിനു മുമ്പാകെ വരുന്ന ചോദ്യങ്ങൾ വിഷയത്തിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു.
എന്നാൽ ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടൽ കാരണമാണെന്ന് ഹര്‍ജികളിൽ കര്‍ണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഇസ്ലാമിക രാജ്യമായ ഇറാനിൽ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പാരമ്ബര്യം മനസ്സില്‍ വെച്ചുവേണം പരസ്യം ചെയ്യേണ്ടത്: ആമിര്‍ ഖാനോട് ആഭ്യന്തരമന്ത്രി
ഭോപ്പാല്‍: ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും കിയാര അദ്വാനിയും അഭിനയിച്ച ബാങ്ക് പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടതിന് പിന്നാലെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്ത്.
ആമിര്‍ ഖാന്‍ മതവികാരം വ്രണപ്പെടുത്തിയ പരസ്യങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നരോത്തം മിശ്ര പറഞ്ഞു. ഇന്ത്യന്‍ പാരമ്ബര്യങ്ങളും ആചാരങ്ങളും മനസ്സില്‍ വെച്ചു വേണം ഇത്തരം പരസ്യങ്ങള്‍ ആമിര്‍ ഖാന്‍ ചെയ്യേണ്ടതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ആമിര്‍ ഖാനും കിയാര അദ്വാനിയും വിവാഹം കഴിഞ്ഞ് യാത്ര പറഞ്ഞ് പോകുന്ന വേളയില്‍ ഇരുവരും കരഞ്ഞില്ലെന്ന് ചര്‍ച്ച ചെയ്യുന്നതായി പരസ്യത്തില്‍ കാണിക്കുന്നു. വധൂവരന്മാരുടെ പരമ്ബരാഗത ആചാരത്തിന് വിരുദ്ധമായി ദമ്ബതികള്‍ വധുവിന്റെ വീട്ടിലേക്ക് വരുന്നതും വരാന്‍ വീട്ടിലേക്ക് ആദ്യ ചുവടു വെക്കുന്നതുമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഈ പ്രമേയമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
പരാതി ലഭിച്ചതിനുശേഷം ആമിര്‍ ഖാന്‍ അഭിനയിച്ച സ്വകാര്യ ബാങ്കിന്റെ പരസ്യം കണ്ടതായും ഇന്ത്യന്‍ പാരമ്ബര്യങ്ങളും ആചാരങ്ങളും കണക്കിലെടുത്ത് ഇത്തരം പരസ്യങ്ങള്‍ ചെയ്യണമെന്നും മിശ്ര പറഞ്ഞു. ഇത് ഉചിതമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ പാരമ്ബര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചുമുള്ള ഇത്തരം കാര്യങ്ങള്‍ പ്രത്യേകിച്ച് ആമിര്‍ ഖാന്റെ ഭാഗത്തുനിന്ന് വരുന്നു. ഒരു പ്രത്യേക മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് വിശ്വസിക്കുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് കൂടിയായ നരോത്തം മിശ്ര കൂട്ടിച്ചേര്‍ത്തു.