Home Featured ‘പേസിഎം’ ടീഷര്‍ട്ട് ധരിക്കും, നിങ്ങള്‍ എന്ത് ചെയ്യുമെന്ന് കാണട്ടെ’; ബിജെപിയെ വെല്ലുവിളിച്ച്‌ ഡികെ ശിവകുമാര്‍

‘പേസിഎം’ ടീഷര്‍ട്ട് ധരിക്കും, നിങ്ങള്‍ എന്ത് ചെയ്യുമെന്ന് കാണട്ടെ’; ബിജെപിയെ വെല്ലുവിളിച്ച്‌ ഡികെ ശിവകുമാര്‍

ബംഗളൂരു: ‘പേസിഎം’ ടീഷര്‍ട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കില്‍ ബി ജെ പി നടപടിയെടുക്കട്ടെയെന്നും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഭാരത് ജോഡോ യാത്രക്കിടെ ‘പേസിഎം’ ടീഷര്‍ട്ട് ധരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചാമരാജില്‍ അറസ്റ്റ് ചെയ്ത ബി ജെ പി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഡി കെ രംഗത്തെത്തിയത്.
കേസുകളെ യാതൊരു ഭയവുമില്ല

‘നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഞാനും ഭാരത് ജോഡോ യാത്രയില്‍ ‘പേസിഎം’ ടീഷര്‍ട്ട് ധരിച്ച്‌ പങ്കെടുക്കും, ബി ജെ പി എന്ത് ചെയ്യുമെന്ന് കാണാം’, നഞ്ചന്‍ഗുഡില്‍ ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ക്ക് കേസുകളെ യാതൊരു ഭയവുമില്ല. നിരവധി യുവാക്കളെയാണ് ടീഷര്‍ട്ട് ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തതെന്നും ഡികെ കുറ്റപ്പെടുത്തി.


സര്‍ക്കാരില്‍ അടിമുഴി അഴിമതിയാണെന്ന്

സംസ്ഥാന സര്‍ക്കാരില്‍ അടിമുഴി അഴിമതിയാണെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെയാണ് കര്‍ണാടക കോണ്‍ഗ്രസ് ആരംഭിച്ച ക്യാമ്ബെയ്ന്‍ ആണ് ‘പേസിഎം’. സെപ്തംബര്‍ 21ന് ബെംഗളൂരുവില്‍ ബൊമ്മൈയുടെ പോസ്റ്ററുകള്‍ പതിപ്പിച്ച്‌ കൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. പോസ്റ്ററില്‍ ഒരു ഭാഗത്ത് പ്രത്യേക ക്യുആര്‍ കോഡും അതിന് താഴെ 40 ശതമാനം സ്വീകരിക്കുമെന്നാണ് എഴുതിയിരിക്കുന്നത്.ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അടുത്തിടെ പുറത്തിറക്കിയ ’40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍’ എന്ന വെബൈസ്റ്റിലേക്ക് പോകും. സര്‍ക്കാരിനെതിരെ പരാതിയുണ്ടെങ്കില്‍ ആര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം.

ബൊമ്മി സര്‍ക്കാരിനെതിരെ ഡികെ

അതേസമയം ബൊമ്മി സര്‍ക്കാരിനെതിരെ ഡികെ ശിവകുമാര്‍ ആഞ്ഞടിച്ചു. സര്‍ക്കാര്‍ 40 ശതമാനം കമ്മീഷനില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ഡികെ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളും കടുത്ത ദുരിതത്തിലാണ്. എന്നാല്‍ മറുവശത്ത് ആകട്ടെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്’,ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു. ‘ബി ജെ പി സര്‍ക്കാര്‍ പെറ്റി പൊളിറ്റിക്സ് കളിച്ച്‌ ജനശ്രദ്ധ തിരിച്ച്‌ വിടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. സ്വന്തം പാത്രത്തില്‍ ചത്ത എലികള്‍ ഉണ്ടെങ്കിലും അവര്‍ ഞങ്ങളെ വിമര്‍ശിക്കും’, ഡികെ കുറ്റപ്പെടുത്തി.


വെറുമൊരു കോണ്‍ഗ്രസ് പരിപാടി മാത്രമല്ല

ഭാരത് ജോഡോ യാത്ര എന്നത് വെറുമൊരു കോണ്‍ഗ്രസ് പരിപാടി മാത്രമല്ല. ജനമനസുകളെ തമ്മില്‍ ഒന്നിപ്പിക്കുന്ന പരിപാടിയാണ്. പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനും ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ധൈര്യം നല്‍കാനുമാണ് യാത്ര നടത്തുന്നതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അതിനിടെ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വ്യാജ ഗാന്ധിമാര്‍ എന്ന് വിളിച്ച മുഖ്യമന്ത്രി ബൊമ്മിക്ക് ഡികെ മറുപടി നല്‍കി.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡി.കെ. ശിവകുമാര്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ നേതാക്കളും ജാമ്യത്തിലാണെന്നും വ്യാജ ഗാന്ധിമാരെ കുറിച്ച്‌ സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നുമായിരുന്നു ബൊമ്മിയുടെ വാക്കുകള്‍.

ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കേസില്ലെയെന്നും

ഇതിന് ബി ജെ പിയിലെ ഡസന്‍ കണക്കിന് ആളുകളാണ് ജാമ്യത്തിലുള്ളതെന്നും മുന്‍ ബി ജെ പി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കേസില്ലെയെന്നും ഡി കെ ശിവകുമാര്‍ ചോദിച്ചു. തനിക്കെതിരെ കേസെടുക്കാനും പരപ്പന അഗ്രഹാര ജയിലിലേക്ക് പറഞ്ഞയക്കാനുമാണ് ബസവരാജ് ബൊമ്മി ശ്രമിക്കുന്നത്. അവര്‍ കേസ് എടുക്കട്ടെ , ഞാന്‍ ജയിലില്‍ കുറച്ച്‌ വിശ്രമിക്കാം, ഡികെ ശിവകുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group