Home Featured ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ജോഡോ യാത്ര : രാഹുല്‍ ഗാന്ധി

ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ജോഡോ യാത്ര : രാഹുല്‍ ഗാന്ധി

ബംഗളൂരു: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി.

കര്‍ണ്ണാടകയിലെ മൈസൂരുവില്‍ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിന്റെ ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് ബി.ജെ.പി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ മഹാത്മാ ഗാന്ധി പൊരുതിയത് പോലെ ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോട് ഇന്ന് നമ്മള്‍ പൊരുതുകയാണ്. നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കുകയും സമൂഹത്തില്‍ അസമത്വവും ഭിന്നിപ്പും സൃഷ്ടിക്കുകയുമാണ് കഴിഞ്ഞ എട്ടുവര്‍ഷമായി ആ പ്രത്യയശാസ്ത്രം- അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ 21 ദിവസം നീളുന്ന യാത്ര എട്ട് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ പിന്നിടും. വൈകിട്ട് നാലിന് കടക്കോള ഇന്‍ഡസ്ട്രിയല്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട യാത്ര മൈസൂരുവിലെ ജെ.എസ്.എസ് എക്സിബിഷന്‍ ഗ്രൗണ്ടില്‍ സമാപിക്കും.

പ്രണയം, യുവാവിനെ കാമുകിയുടെ ബന്ധുക്കൾ ഓടുന്ന ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

പറ്റ്ന: ബിഹാറിൽ യുവതിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. 25- കാരനായ റോഷൻ കുമാറാണ് കൊല്ലപ്പെട്ടത്. ഒരേ സമുദായത്തിൽ പെട്ടവരാണ് പെൺകുട്ടിയും യുവാവും. ഇരുവരും പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. കത്താറ പൊലീസ് ഔട്ട്‌പോസ്റ്റ് പ്രദേശത്തെ താമസക്കാരനായ റോഷൻ കുമാർ  സെപ്റ്റംബർ 29 ന് പെൺകുട്ടിയുമായി ഒളിച്ചോടിയതോടെയാണ് സംഭവത്തിന്റെ തുടക്കം.

യുവതിയും റോഷനും തങ്ങുന്ന ഹാജിപുരിനാടുത്തുള്ള സ്ഥലം തിരിച്ചറിഞ്ഞ യുവതിയുടെ ബന്ധുക്കൾ അവരെ തേടിയെത്തി. വിവാഹം നടത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരെയും അനുനയിപ്പിച്ച് വണ്ടിയിൽ കയറ്റി. വീട്ടിൽ വിടാമെന്ന് പറഞ്ഞ് സമ്മതിച്ച് യുവാവിനെയും  ബന്ധുക്കളെത്തിയ സ്കോർപ്പിയോയിൽ കയറ്റി യാത്ര തുടങ്ങി. ഫക്കൂലി ചൌക്കിൽ എത്തിയപ്പോൾ റോഡ് സൈഡിൽ  വണ്ടി നിർത്തി. യുവാവിനോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും, യുവതിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ റോഷനെ അനുഗമിക്കുകയും ചെയ്തു. 

റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇരുവരും കൂടെ പോയത്. എന്നാൽ പെട്ടെന്നെത്തിയ ബസിന്റെ ടയറിനടിയിലേക്ക് റോഷനനെ ബന്ധുക്കളായ യവാക്കൾ തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടയറിനടിയിൽ പെട്ട യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ഇത്തരത്തിൽ നേരത്തെയും നിരവധി സംഭവങ്ങൾ പ്രദേശത്ത് നടന്നിട്ടുണ്ട്. പ്രണയത്തെ തുടർന്ന് യുവാവിന്റെ കണ്ണിൽ ആസിഡ് കുത്തിക്കയറ്റിയ സംഭവത്തിന്റെ വാർത്ത കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്നിരുന്നു. കാമുകിയെ കാണാൻ പോയ സിക്കന്ദർ മണ്ഡൽ എന്ന യുവാവിനോടായിരുന്നു നാട്ടുകാരുടെ ക്രൂരത.

You may also like

error: Content is protected !!
Join Our WhatsApp Group