ബംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആര്‍.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ആര്‍.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ഇപ്പോഴത് മറച്ച് വെക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -ബസവരാജ് ബൊമ്മൈ പറഞ്ഞു.ആര്‍.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടിയാണ് സംഘടന ഉണ്ടായത്. ദേശസ്നേഹം എന്താണെന്ന അവബോധം ആര്‍.എസ്.എസ് രാജ്യത്ത് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ഐ നിരോധിച്ചതിന് പിന്നാലെ ആര്‍.എസ്.എസിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
ബാഗ് പായ്ക്ക് ചെയ്ത് സോളോ ട്രിപ്പിനിറങ്ങി സഞ്ജു, തലൈവാ എന്ന് വിളിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്
തിരുവനന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളിലും മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിലെ നിരാശ ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടെ സഞ്ജുവിനെ സെലക്ടര്‍മാര്‍ ഇന്ത്യ എ ടീമിന്‍റ ക്യാപ്റ്റനാക്കുകയും ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര സഞ്ജുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ തൂത്തുവാരുകയും ചെയ്തു.
ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ബാഗ് പായ്ക്ക് ചെയ്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. നിങ്ങളുടെ ബാഗ് പായ്ക്ക് ചെയ്ത് റോഡിലേക്കിറങ്ങൂ എന്നാണ് സോളോട്രിപ്പ് എന്ന ഹാഷ് ടാഗില്‍ സഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് ഒറ്റക്കുള്ള യാത്രയാണോ ഇതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.
അതിനിടെ സഞ്ജുവിന്‍റെ ചിത്രത്തിന് താഴെ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്‌വാദ് കുറിച്ചത് തലൈവാ എന്നായിരുന്നു. സഞ്ജുവായിരിക്കും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നതിന്‍റെ സൂചനയാണിതെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.
ടി20 ലോകകപ്പിനും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളിലും ടീമില്‍ ഇല്ലെങ്കിലും സഞ്ജുവിന് ടീം മാനേജ്മെന്‍റ് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെട്ട താരങ്ങളാരും കളിക്കില്ലെന്ന് ഉറപ്പായിരിക്കെ സഞ്ജുവായിരിക്കും ശിഖര്‍ ധവാന് കീഴില്‍ വൈസ് ക്യാപ്റ്റനാകുക എന്നും സൂചനയുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. അടുത്ത മാസം ആറിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതേ ദിവസാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുക.