Home Featured പകല്‍ വ്യാപാരി; രാത്രി ഭീകരവാദം; കര്‍ണാടകയില്‍ ഐ എസ് ഐ എസ് ബന്ധമുള്ള ഒരു ഭീകരന്‍ കൂടി പിടിയില്‍

പകല്‍ വ്യാപാരി; രാത്രി ഭീകരവാദം; കര്‍ണാടകയില്‍ ഐ എസ് ഐ എസ് ബന്ധമുള്ള ഒരു ഭീകരന്‍ കൂടി പിടിയില്‍

by കൊസ്‌തേപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ കൂടി അറസ്റ്റില്‍. കോപ്പാല്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിര്‍ മന്ദലഗിരിയാണ് അറസ്റ്റിലായത്. നിലവില്‍ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഗംഗാവതി നഗരത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്നു ഇയാള്‍. അതിനാല്‍ തന്നെ ആര്‍ക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാബ്ബിറിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം തീവ്രവാദി സംഘടനയില്‍ പ്പെട്ട ഇവരുടെ പ്രധാനിയായ മുഹമ്മദ് ഷാരിഖിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മാസ് മുനീറിനെയും, സയ്യദ് യാസിനെയും പിടികൂടുന്നതിനിടെ ഷാരിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തുണിക്കട നടത്തിവരികയാണ് ഷാരിഖ്.

കഞ്ചാവ് കൃഷിയെ കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസ് ഇന്‍സ്‍പെക്ടര്‍ക്ക് അതിക്രൂര മര്‍ദനം; തലക്ക് ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററില്‍

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കഞ്ചാവ് കൃഷിയെ കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രദേശവാസികള്‍ ക്രൂമായി മര്‍ദിച്ചു. അതി​ക്രൂര മര്‍ദനത്തിന് ഇരയായ സംഘത്തലവന്‍ പൊലീസ് ഇന്‍സ്‍പെക്ടര്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊലീസ് ഇന്‍സ്‍പെക്ടറും സംഘവും കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്ത് കഞ്ചാവ് പ്ലാന്റേഷനുള്ളതായി അറിഞ്ഞ് അന്വേഷണത്തിനായി ചെന്നതായിരുന്നു. ആ സമയം, പ്രദേശവാസികളായ 30-40 പേര്‍ ചേര്‍ന്ന് പൊലീസ് സംഘത്തിനു നേരെ ആക്രമണം നടത്തി.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‍പെക്ടറുടെ നിരവധി വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. താടിയെല്ലിനും പരിക്കുണ്ട്. വൃക്കയും മറ്റ് അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്‍പെക്ടര്‍ നിലവില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാ​ണെന്നും കല്‍ബുര്‍ഗി യുനൈറ്റഡ് ആശുപത്രിയിലെ ഡോക്ടര്‍ വിക്രം സിദ്ധറെഡ്ഡി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേ​രെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group