ബംഗളൂരു: കര്‍ണാടകയില്‍ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം (കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) നിയമസഭ വീണ്ടും പാസാക്കി. നേരത്തേ നിയമസഭ ബില്‍ പാസാക്കിയിരുന്നെങ്കിലും ഭേദഗതി വരുത്തിയതോടെയാണ് വീണ്ടും പാസാക്കേണ്ടിവന്നത്. ബുധനാഴ്ച ചേര്‍ന്ന നിയമസഭ യോഗത്തില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെയായിരുന്നു നടപടി. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ അനുമതി കിട്ടുന്നതോടെ 2022 മേയ് 17 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷംവരെ തടവുള്‍പ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും.
മതം മാറാന്‍ ആഗ്രഹിക്കുന്നയാള് രണ്ടുമാസം മുമ്ബ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും.
കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന്റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍. അതേസമയം, ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇരട്ട തൊഴില്‍ അനുവദിക്കില്ല:ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി
ജീവനക്കാരോട് ഇരട്ട തൊഴില്‍ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും ഇത് തുടര്‍ന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി.
തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്ബനികളില്‍ ഒരേസമയം ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയായ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്.
ഒരേ സമയം രണ്ടു കമ്ബനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനം ആണെന്നും വഞ്ചന ആണെന്നും മുന്‍പ് വിപ്രോ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ചതിന് ശേഷമാണ് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തിയത് അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി അറിയിച്ചു.
കടുത്ത മത്സരം നില നില്‍ക്കുന്ന മേഖലയില്‍ ഒരേസമയം എതിരാളിക്ക് വേണ്ടി ജോലി ചെയ്യുന്നത് വഞ്ചനയാണ് എന്നാണ് മൂണ്‍ലൈറ്റിംഗ് സിസ്റ്റത്തിനെ എതിര്‍ക്കുന്നവരുടെ വാദം. മൂണ്‍ലൈറ്റിംഗ് എന്നാണ് ഒരു കമ്ബനിയില്‍ ജോലി ചെയ്യവേ മറ്റൊരു കമ്ബനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വിളിക്കുന്നത്. കോവിഡ് പടര്‍ന്നു പിടിച്ചതോടു കൂടി ഐടി കമ്ബനികള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വര്‍ക് ഫ്രം ഹോം സിസ്റ്റം കോവിഡ് വ്യാപനം കുറഞ്ഞിട്ടും പല കമ്ബനികളും
തുടരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് മറ്റു തൊഴിലുകള്‍ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. വര്‍ക് ഫ്രം ഹോം വര്‍ധിച്ചത്, പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാര്‍ക്ക് എളുപ്പമായി. ഇത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു. അതായത് ഉല്‍പ്പാദനക്ഷമത കുറയുക, രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ ഇന്‍ഫോസിസ് അറിയിച്ചിരുന്നു.