ബംഗളൂരു: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ഹിന്ദു യുവാവിനെ മതതീവ്രവാദികള്‍ കുത്തിക്കൊന്നു. ഹവേരി ജില്ലയിലെ റാനെബെന്നൂരില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ 300 ഓളം മതതീവ്രവാദികള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വൈകീട്ട് ജില്ലയില്‍ വിനായക ചതുര്‍ത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഘോഷയാത്ര പ്രദേശത്തെ ദര്‍ഗയ്‌ക്ക് മുന്‍പില്‍ എത്തിയതോടെ മതതീവ്രവാദികള്‍ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഹിന്ദു വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഹരിച്ചത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഐഐടി ബോംബെയില്‍ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കാന്‍റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍
മുംബൈ: ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഐഐടി ബോംബെയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തു.ഞായറാഴ്‌ച രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുളിമുറിയില്‍ കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കാന്‍റീന്‍ ജീവനക്കാരനെ പൊവായ് പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പിന്‍റു എന്നയാളെ ഐപിസി സെക്ഷന്‍ 356 സി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയില്‍ നിന്നും ദൃശ്യങ്ങള്‍ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊവായ് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബുഥന്‍ സാവന്ത് പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐഐടി ബോംബെ ഡീന്‍ (സ്റ്റുഡന്‍റ് അഫയേഴ്‌സ്) പ്രൊഫസര്‍ തപനേന്ദു കുണ്ടു വ്യക്തമാക്കി. പുറത്ത് നിന്ന് കുളിമുറിയിലേക്കുള്ള പ്രവേശനം അടച്ചു.
ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഹോസ്റ്റല്‍ നമ്ബര്‍ 10ല്‍ പരിശോധന നടത്തിയ ശേഷം സി.സി.ടി.വി കാമറകളും ആവശ്യമായ സ്ഥലങ്ങളില്‍ ലൈറ്റുകളും സ്ഥാപിച്ചു. പുരുഷ തൊഴിലാളികളാണ് രാത്രി കാന്‍റീന്‍ നടത്തിയിരുന്നത്. കാന്‍റീനില്‍ വനിത ജീവനക്കാരെ മാത്രം നിയമിക്കുമെന്ന് തപനേന്ദു കുണ്ടു അറിയിച്ചു.