ന്യൂഡല്‍ഹി: മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധിത നടപടിയല്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പി നവദ്ഗി സുപ്രീം കോടതിയില്‍ വാദിച്ചു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം തുടരുകയാണ്.
സ്കൂള്‍ അധികൃതര്‍ അച്ചടക്കം നടപ്പാക്കാന്‍ ശ്രമിക്കുമ്ബോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു. പൊതുസമൂഹത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ വരുത്താതെ സര്‍ക്കാരിന് ഭരിക്കാന്‍ കഴിയുമോ എന്ന് നവദ്ഗി വാദിച്ചു. എന്നാല്‍, ആരെങ്കിലും തല മറച്ചാല്‍ അതെങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നത് എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം.
യൂണിഫോം എന്തെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരനും സംസ്ഥാനവും തമ്മിലുള്ളതല്ല, സ്കൂള്‍ അഡ്മിനിസ്ട്രേഷനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കേസാണിത്. നിര്‍ബന്ധമായ മതാചാരങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യവും ഇതില്‍ ബാധകമാകുന്നില്ലെന്നും നവദ്ഗി കോടതിയില്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയെ സഹായിക്കൂ’ : ‘പേ സിഎം’ പ്രചാരണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. യുപിഐ ആപ്പായ ‘പേ ടിഎം’ മാതൃകയില്‍ തയ്യാറാക്കിയ പോസ്റ്റര്‍ ബെംഗളൂരുവില്‍ ഉടനീളം പതിച്ചാണ് കോണ്‍ഗ്രസിന്റെ പരിഹാസ പ്രചാരണം.
‘മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്ന് ആഹ്വനം ചെയ്ത പോസ്റ്ററില്‍ ‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആര് കോഡുമുണ്ട്. ഈ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ‘ഫോര്‍ട്ടി പേഴ്സന്റ് സര്‍ക്കാര ഡോട്ട് കോം’ എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.