ബെംഗളൂരു: അനുമതിയില്ലാതെ വെബ് ഓട്ടോറിക്ഷാ സർവീസ് നടത്തുന്ന ഓലയ്ക്കും ഊബറിനുമതിരെ ഗതാഗത വകുപ്പ് ഇന്നു മുതൽ കർശന നടപടി സ്വീകരിക്കും.വെബ് ഓട്ടോ സർവീസ് നിർത്താൻ സർക്കാർ വ്യാഴാഴ്ച നോട്ടിസ് നൽകിയിട്ടും സർവീസ് തുടരുന്നതിനെ തുടർന്നാണിത്. കർണാടക ഓൺ ഡിമാൻഡ് ട്രാൻ സ്പോർട്ടേഷൻ നിയമത്തിന്റെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടിയാണ് ഗതാഗതവകുപ്പിന്റെ നടപടി.
രണ്ടു കിലോമീറ്ററിനുള്ളിലെ ദുരം ഓടാൻ പോലും മിനിമം ചാർജായി ഓലയും ഊബറും 100 രൂപ ഈടാക്കുന്നെന്ന പരാതികളെ തുടർന്നാണ് സർക്കാർ പിടിമുറുക്കിയത്. എന്നാൽ സർവീസ് നിർത്താൻ വെബാക്സി കമ്പനികൾ തയാറാകാത്തതിനെ തുടർന്നാണ് കർശന നടപടി വരുന്നത്.
78 കാരനെ പ്രണയിച്ച് വിവാഹം ചെയ്ത് 18 കാരി; സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി വിവാഹ ചിത്രങ്ങള്‍
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വാര്‍ത്തയാണ് ഫിലിപ്പിയന്‍സില്‍ നിന്നും എത്തുന്നത്.ഫിലിപ്പീന്‍സിലെ കഗയാന്‍ പ്രവിശ്യയില്‍ മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 18 കാരി 78 കാരനെ വിവാഹം ചെയ്തിരിക്കുകയാണ്.മൂന്ന് വര്‍ഷം മുമ്ബ് ഒരു അത്താഴ വിരുന്നില്‍ വച്ചാണ് റാഷെദ് മംഗകോപ്പ് ആദ്യമായി ഹലീമ അബ്ദുള്ളയെ കാണുന്നത്.
അപ്പോള്‍ ഹലീമയുടെ പ്രായം 15 വയസ്സായിരുന്നു.ഇരുവരും മൂന്നുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായതെന്ന് റാഷെദിന്റെ മരുമകന്‍ ബെന്‍ പറഞ്ഞു.റാഷെദ് വിവാഹിതനല്ല. ഹലീമയുടെ ആദ്യപ്രണയം തന്നെ പൂവണിഞ്ഞ സന്തോഷത്തിലാണ്. ഇരുവരും കാര്‍മെന്‍ ടൗണിലെ പുതിയ വീട്ടില്‍ താമസവും ആരംഭിച്ചു.