കർണാടക ഗതാഗത വകുപ്പ് തിങ്കളാഴ്ച ബെംഗളൂരുവിൽ ഓട്ടോറിക്ഷാ നിരക്ക് വർദ്ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്ററിനുള്ള അടിസ്ഥാന നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയാക്കി. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കും.ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിലും കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഓട്ടോ നിരക്കുകളിൽ വർധന ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ ഗതാഗത വകുപ്പിനെ സമീപിച്ചിരുന്നു. ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമീഷണർ ജെ. മഞ്ജുനാഥിൻറെ നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് അതോറിറ്റി സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. 2013 ലാണ് ബെംഗളൂരുവിൽ അവസാനമായി ഓട്ടോ റിക്ഷാ നിരക്ക് വർധിപ്പിച്ചത്.