ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ11നു മുൻപ് അടയ്ക്കുന്നവർക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനം.530 കോടിയോളം രൂപയാണ് പിഴ കുടിശികയായി ഗതാഗത വകുപ്പിനു ലഭിക്കാനുള്ളത്. ഇതിൽ 500 കോടി രൂപയും ബെംഗളൂരു നഗരത്തിലാണ്.
https://bangaloretrafficpolice.gov.in എന്ന സൈറ്റിലൂടെയും ട്രാഫിക് പൊലീസ് സ്റ്റേഷനിലൂടെ നേരിട്ടും പേയ്ടിഎം ആപ് മുഖേനയും പിഴ അടയ്ക്കാം. മുഴുവൻ ഗതാഗത ലംഘനങ്ങളുടെയും പിഴ കിഴിവോടെ അടച്ചു തീർക്കാനാകും. എളുപ്പത്തിൽ കുടിശിക തീർക്കാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് ട്രാഫിക് സ്പെഷൽ കമ്മിഷണർ എം .എ. സലിം ആവശ്യപ്പെട്ടു.
അന്ധതക്കും മരണത്തിനും കാരണമാകുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന്, ഇന്ത്യന്‍ കമ്ബനിയുടെ ഐ ഡ്രോപ്പ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിനും മരണത്തിനും വരെ കാരണമാകാവുന്ന ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യു.എസ് വിപണിയില്‍ നിന്ന് ഇന്ത്യന്‍ കമ്ബനിയുടെ കണ്ണിലിറ്റിക്കുന്ന മരുന്ന് പിന്‍വലിച്ചു.ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയറിന്റെ ഇസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ലൂബ്രിക്കന്റ് ഐ ഡ്രോപ്പാണ് പിന്‍വലിച്ചത്.
മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ ഐ ഡ്രോപ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന യു.എസിലെ ആരോഗ്യ സംരക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ ബാക്ടീരിയ സ്ഥിരമായ അന്ധതക്ക് ഇടയാക്കുമെന്നും രക്ത പ്രവാഹത്തില്‍ ബാക്ടീരിയ അണുബാധയുണ്ടാക്കിയതുമൂലം മരണം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഐ ഡ്രോപ്പിന്റെ തുറക്കാത്ത ബോട്ടില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കമ്ബനിയുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കാനൊരുങ്ങുകയാണെന്ന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.മരുന്നില്‍ വിഷാംശം ഉണ്ടാകാന്‍ സാധ്യത കണ്ട് കമ്ബനി സ്വയം തന്നെ ഇസ്രി കെയര്‍ ഐ ഡ്രോപ്പ് പിന്‍വലിച്ചുവെന്നാണ് ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ അറിയിച്ചിരിക്കുന്നത്.