Home Featured സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ ന്യൂയോര്‍ക്കില്‍ റോഡ് ഷോയുമായി കര്‍ണാടക ടൂറിസം

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ ന്യൂയോര്‍ക്കില്‍ റോഡ് ഷോയുമായി കര്‍ണാടക ടൂറിസം

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനായി ന്യൂയോർക്കിൽ റോഡ് ഷോയുമായി കർണാടക ടൂറിസം. സെപ്തംബർ മൂന്നിനാണ് ന്യൂയോർക്കിലെ റെസ്റ്റോറന്റുകളിൽ കർണാടക ടൂറിസം റോഡ് ഷോകൾ നടത്തിയത്. ഇതിലൂടെ കൂടുതൽ പങ്കാളിത്തങ്ങളും പുതിയ പദ്ധതികളുമാണ് കർണാടക ലക്ഷ്യമിടുന്നത്.യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച ഹംപിയും ബേലുർ, ഹാലെബിഡു എന്നിവിടങ്ങളിലെ സങ്കീർണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളെയും റോഡ് ഷോയിൽ പരിചയപ്പെടുത്തി.

ഒപ്പം സംസ്ഥാനത്തിന്റെ ടൂറിസം സാധ്യകളും പ്രത്യേകമായ ഭൂപ്രകൃതിയുമെല്ലാം ഇതിൽ ഉൾകൊള്ളിച്ചു.കാപ്പിത്തോട്ടങ്ങൾക്ക് പേരു കേട്ട കൂർഗും യുനെസ്കോയുടെ പൈതൃക കേന്ദ്രമായ പശ്ചിമഘട്ടവും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി കേന്ദ്രങ്ങളും കർണാടകയിലുണ്ട്. ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോള ദേശീയ ഉദ്യാനം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന ഐ.ടി ഹബ്ബായ ബംഗളൂരു നഗരമാണ് സംസ്ഥാനത്തിന്റെ മറ്റൊരാകർഷണം

വൈറലാവാൻ ട്രെയിൻ എൻജിൻ ബൈക്കില്‍ കെട്ടിവലിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

സമൂഹ മാധ്യമങ്ങളില്‍ വൈറലാവാൻ പലരും ചെയ്ത്കൂട്ടുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തയാകുകയും നിയമനടപടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്.പലരുടെയും ജീവൻ തന്നെ അപകടത്തിലായതും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഉത്തർ പ്രദേശിലെ മുസഫർ നഗറില്‍നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകാൻ ട്രെയിൻ എൻജിൻ ബൈക്കില്‍ കെട്ടി വലിക്കാൻ ശ്രമിക്കുകയും ഇത് മൊബൈലില്‍ പകർത്തുകയുമായിരുന്നു യുവാവ്.

നിർത്തിയിട്ട ട്രെയിൻ എൻജിനില്‍ വടം കെട്ടി അത് ബൈക്കില്‍ ബന്ധിക്കുകയായിരുന്നു യുവാവ്. തുടർന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ബൈക്കിന് രജിസ്ട്രേഷൻ നമ്ബറും ഇല്ലായിരുന്നു. ദിയോബന്ദ്-റൂർക്കി റെയില്‍വേ ലൈനില്‍ നടന്ന സംഭവത്തില്‍ ദിയോബന്ദിലെ മജോല ഗ്രാമത്തിലെ വിപിൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.രജിസ്ട്രേഷൻ നമ്ബറില്ലാത്ത ബൈക്കിലാണ് യുവാവ് സ്റ്റണ്ട് നടത്തിയത്. സ്റ്റണ്ട് നടത്തുന്നതിനിടെ യുവാവിന് പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി മുസഫർനഗർ ജി.ആർ.പി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group