Home Featured മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീട്ടി

മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീട്ടി

by ടാർസ്യുസ്

ബെംഗളൂരു: മാക്കൂട്ടം ചുരം പാതവഴിയുള്ള യാത്രാനിയന്ത്രണം ഈ മാസം 28 വരെ നീട്ടി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. യാത്രാ നിയന്ത്രണത്തിനെതിരെ ഇരു സംസ്ഥാനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ചുരപാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിൽ കവിയാത്ത ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവാണ് നീട്ടിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചു മാസം മുമ്പാണ് മാക്കൂട്ടം പാതയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾ ഏഴുദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. അതിർത്തിയിലെ പരിശോധന കർശനമാക്കനായി ജില്ലാ ഭരണകൂടം ചെക്ക് പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ആരോഗ്വപ്രവർത്തകരേയും പോലിസുകാരേയും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നീട്ടിയതോടെ കുടക് – കേരള റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾക്കുള്ള വിലക്ക് തുടരും. നേരത്തെ 34 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. നിയന്ത്രണം വന്നതോടെ കടുത്ത യാത്ര ദുരിതമാണ് ഈ മേഖലയിലുള്ളവർ അനുഭവിക്കുന്നത്. ആർ.ടി.സി.ബസുകൾക്ക് ഇതുവഴി സർവീസ് നടത്താൻ അനുമതിയുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ നിർത്തുകയോ ആളെ കയറ്റുകയോ ചെയ്യരുതെന്നാണ് നിർദേശം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group