ബംഗളുരു: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനമായി. സംസ്ഥാനത്ത് കോവിഡ് രോഗികൾ കുറഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് 23 മുതൽ 8 മുതൽ 12 വരെയുള്ള ക്ലാസുകൾ തുറക്കാനാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത്.
സ്കൂളുകൾ തുറന്നതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു.