Home Featured ബെംഗളൂരു : സംസ്ഥാനത്തെ വിമാനത്താവളങ്ങൾക്ക് പ്രമുഖരുടെ പേരുകൾ നിർദേശിച്ച് നിയമസഭ

ബെംഗളൂരു : സംസ്ഥാനത്തെ വിമാനത്താവളങ്ങൾക്ക് പ്രമുഖരുടെ പേരുകൾ നിർദേശിച്ച് നിയമസഭ

ബെംഗളൂരു : സംസ്ഥാനത്തെ വിമാനത്താവളങ്ങൾക്ക് പ്രമുഖരുടെ പേരുകൾ നിർദേശിച്ച് നിയമസഭ. ഹുബ്ബള്ളി വിമാനത്താവളത്തിന് ക്രാന്തിവീര സംഗൊള്ളി രായണ്ണയുടെയും ബെലഗാവി വിമാനത്താവളത്തിന് കിട്ടൂർ റാണി ചെന്നമ്മയുടെയും ശിവമോഗ വിമാനത്താവളത്തിന് മഹാകവി കുവെംപുവിന്റെയും വിജയപുര വിമാനത്താവളത്തിന് ബസവേശ്വരന്റെയും പേരിടാൻ നിയമസഭ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇതുസംബന്ധിച്ച് മന്ത്രി എം.ബി.പാട്ടീൽ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് സഭ പാസാക്കിയത്.

പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍

ബുധനാഴ്ച പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍. ഡല്‍ഹിയില്‍ വച്ചാണ് ലളിത് ഝായെ പിടികൂടിയത്.കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. അതിക്രമത്തിന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിങ്ങിൻ്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്‌സഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ജൻ എന്നിവരെയും പാര്‍ലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരൂ എന്നായിരുന്നു പൊലീസിൻ്റെ വാദം. ‘സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കില്‍ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം’, എന്നായിരുന്നു പൊലീസ് വാദം.

പ്രതികളുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ ഷൂസിനുള്ളില്‍ വെച്ച്‌ പുകക്കുഴലുകള്‍ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്‌നൗവില്‍ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവര്‍ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ക്യാനിസ്റ്ററുകള്‍ വാങ്ങിയത്. പ്രതികള്‍ ചില ലഘുലേഖകള്‍ കൈവശം വച്ചിരുന്നതായും പോലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യില്‍ കരുതിയ ലഘുലേഖയില്‍ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവര്‍ക്ക് സമ്മാനമെന്നും ലഘുലേഖയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group