Home Featured സാമ്പത്തിക പ്രതിസന്ധി: പഴയ ബസുകൾ നവീകരിച്ച് ഉപയോഗിക്കാൻ കർണാടക ആർടിസി.

സാമ്പത്തിക പ്രതിസന്ധി: പഴയ ബസുകൾ നവീകരിച്ച് ഉപയോഗിക്കാൻ കർണാടക ആർടിസി.

ബെംഗളൂരു∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പഴയ ബസുകൾ നവീകരിച്ച് ഉപയോഗിക്കാൻ കർണാടക ആർടിസി. പുതിയ ബസ് വാങ്ങാൻ 40 ലക്ഷം രൂപ ചെലവ് വരും. എന്നാൽ പഴയ ബസ് നവീകരിച്ചു സർവീസിനു യോഗ്യമാക്കാൻ 3 ലക്ഷം രൂപ മതിയാകുമെന്നതിനാലാണ് നടപടി. 10 ലക്ഷത്തിൽ അധികം കിലോമീറ്റർ സർവീസ് നടത്തിയ ബസുകളാണ് നവീകരിച്ച് വീണ്ടും ഉപയോഗിക്കുക. ഇതുവരെ 494 ബസുകൾ ഇങ്ങനെ നവീകരിച്ചു കഴിഞ്ഞു.1000 ബസുകൾ ഉടൻ നവീകരിക്കും.

15 ഡിപ്പോകളിലും 2 മേഖലാ വർക്ക്ഷോപ്പിലുമാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രതിമാസം 50 ബസുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് ലക്ഷ്യം. ബസുകളെ പൂർണമായും നവീകരിച്ച് പുത്തൻ ബസുകളാക്കി മാറ്റുകയാണു ചെയ്യുന്നതെന്നു കർണാടക ആർടിസി എംഡി വി. അൻപുകുമാർ പറഞ്ഞു. കേന്ദ്രസർക്കാർ നിയമപ്രകാരം 15 വർഷം വരെ പഴക്കമുള്ള ബസുകൾക്കു സർവീസ് നടത്താം.

ജയിലിനുള്ളില്‍ മൊട്ടിട്ട പ്രണയം, പരോളിലിറങ്ങി വിവാഹം; ബംഗാളിലെ അപൂര്‍വ പ്രണയകഥ

ജയിലിലെ ഇരുട്ടറക്കുള്ളില്‍ നിന്ന് മൊട്ടിട്ട പ്രണയം സാക്ഷാത്കരിക്കുവാൻ അബ്ദുള്‍ ഹസിമും ഷഹ്നാര ഖാതൂനും വിവാഹിതരായി, അതും പരോളില്‍ പുറത്തിറങ്ങി.പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ ആണ് സംഭവം. അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും ആണ് അഞ്ചുദിവസത്തെ പരോളില്‍ പുറത്തിറങ്ങി വിവാഹിതരായിരിക്കുന്നത്. ജയിലില്‍ കണ്ടുമുട്ടിയ പ്രണയം വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഇരുവരും.രണ്ടു വ്യത്യസ്ത കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ബര്‍ധമാനിലെ ജയിലില്‍ എത്തിയ ഇവര്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും ജയിലില്‍ വെച്ചുതന്നെയാണ്.

അബ്ദുള്‍ ഹസിമിനു 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന് ആറ് വര്‍ഷത്തെ ശിക്ഷയും ആയിരുന്നു കേസുകളില്‍ വിധിച്ചത്.ജയിലില്‍ വച്ച്‌ സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹക്കാര്യം ഇരുവരും തങ്ങളുടെ കുടുംബാംഗങ്ങളോട് പറയുകയായിരുന്നു. വിവാഹത്തിനായി ഇവര്‍ പരോളിന് അപേക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പരോള്‍ ലഭിച്ച ഇവര്‍ പുറത്തിറങ്ങി വിവാഹിതരായത്. മുസ്ലിം വിശ്വാസമനുസരിച്ചായിരുന്നു വിവാഹം. പരോള്‍ കാലാവധി അവസാനിക്കുന്നതോടെ തിരികെ ജയിലിലേക്ക് തന്നെ ഇരുവരും മടങ്ങും.ബന്ധുക്കള്‍ ജയിലില്‍ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും.

തുടര്‍ന്നങ്ങോട്ട് ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ തങ്ങള്‍ ഒരുമിച്ച്‌ തീരുമാനിക്കുകയായിരുന്നുവെന്നും ദമ്ബതിമാര്‍ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ സാധാരണ ജീവിതം നയിച്ച്‌ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group