Home Featured ഹലാല്‍ മാംസം നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക

ഹലാല്‍ മാംസം നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: ഹലാല്‍ മാംസം നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ഹലാല്‍ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയായി.വിദ്യാര്‍ഥികള്‍ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

വിദ്യാര്‍ഥികള്‍ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ രവികുമാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു.

അടുത്ത മേയില്‍ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. തിങ്കാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ക്ക് രവികുമാര്‍ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എം.എല്‍.എമാരും ബില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കി.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പി ഹിന്ദുത്വ കാര്‍ഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ് പറഞ്ഞു.

അഴിമതി മറക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്നതിനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബില്‍ അവതരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മെസി ഗോളടിച്ചപ്പോള്‍ മലയാളിയും കൂടെയടിച്ചു, ഫൈനല്‍ ദിനത്തില്‍ മാത്രം വിറ്റത് 50 കോടിയുടെ മദ്യം, ഒറ്റ ദിവസം 21 കോടിയുടെ വര്‍ദ്ധന

തിരുവനന്തപുരം: ലോക കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയര്‍ കുടിച്ചത് 56 കോടിയുടെ മദ്യം.ഫുട്‌ബോള്‍ ആവേശം സിരകളില്‍ കൊഴുത്തുകയറിയപ്പോള്‍ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തില്‍ വന്ന വര്‍ദ്ധന 21 കോടിയോളം രൂപ.

സാധാരണ ദിവസങ്ങളില്‍ ശരാശരി 35 കോടിയും, ഞായറാഴ്ചകളില്‍ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകള്‍ വഴിയുള്ള വില്പന.ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്പന ശാലകള്‍ വഴി കഴിഞ്ഞ ഞായറാഴ്ച വിറ്റത് 50 കോടിയുടെ മദ്യമാണ്. ശനിയാഴ്ച വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകള്‍ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയല്‍ മാറ്റം വന്നു.

രാത്രിയിലാണ് വില വര്‍ദ്ധന നടപ്പാക്കാനുള്ള നിര്‍ദ്ദേശം വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും റീജിയണല്‍ മാനേജര്‍മാര്‍ക്കും കിട്ടിയത്. പുതുക്കിയ വില കണക്ക് കൂട്ടാന്‍ ബെവ്‌കോ ഐ.ടി വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനല്‍ എത്തുന്നത്. കൂടുതല്‍ വില്പന നടന്ന ഷോറൂമുകള്‍ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തി വരുന്നേയുള്ളു.

You may also like

error: Content is protected !!
Join Our WhatsApp Group