ബെംഗളൂരു : വരൾച്ചബാധിച്ച താലൂക്കുകളിലെ കർഷകർക്കുള്ള സംസ്ഥാനസർക്കാരിന്റെ ആദ്യഘട്ട സഹായധനമായ രണ്ടായിരം രൂപ അടുത്തയാഴ്ച വിതരണംതുടങ്ങുമെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെഗൗഡ പറഞ്ഞു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറും. ബുധനാഴ്ച ബെലഗാവി സുവർണ വിധാൻസൗധയിൽ നിയമസഭാ കൗൺസിൽ യോഗത്തിൽ ചോദ്യോത്തരവേളയിൽ എൻ. രവികുമാറിന്റെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
കർഷകർക്ക് താത്കാലികാശ്വാസമെന്ന നിലയിലാണ് തുക നൽകുന്നതെന്നും പറഞ്ഞു. വരൾച്ചമൂലം 35,162 കോടിരൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായതായാണ് കണക്ക്. 18,171.44 കോടിരൂപ സഹായമായി സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ കേന്ദ്രസഹായം ലഭിച്ചിട്ടില്ല.
രാജ്യത്ത് 100 വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; കടുത്ത നടപടി
ഇന്ത്യയില്‍ നൂറുകണക്കിന് വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകളും, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്സൈറ്റുകളുമാണ് നിരോധിച്ചത്.നേരത്തെ ഇത്തരം സൈറ്റുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി.സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു.