Home Featured ഗണേശചതുർഥി : കർണാടക ആർ.ടി.സി.ക്ക്‌ 1,200 പ്രത്യേക സർവീസുകൾ

ഗണേശചതുർഥി : കർണാടക ആർ.ടി.സി.ക്ക്‌ 1,200 പ്രത്യേക സർവീസുകൾ

ബെംഗളൂരു: ഗണേശചതുർഥി ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുൾപ്പെടെ 1,200 പ്രത്യേക സർവീസുകൾ നടത്താൻ കർണാടക ആർ.ടി.സി. സെപ്റ്റംബർ 15 മുതൽ 18 വരെയാകും പ്രത്യേക സർവീസുകൾ. ബെംഗളൂരുവിൽനിന്ന് പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഇതിന്റെ ഭാഗമായി പ്രത്യേക സർവീസുകളുണ്ടാകും.മധുരൈ, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ നടത്താൻ തീരുമാനിച്ചു.

കർണാടകത്തിനകത്ത് ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊരനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂർ, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. മൈസൂരു ബസ്‌സ്റ്റാൻഡിൽനിന്ന്‌ ഹുൻസൂർ, പെരിയപട്ടണ, വീരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രത, സമ്ബര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് ഉന്നതതല യോഗം

നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ സമ്ബര്‍ക്കമുണ്ടായിരുന്നതായി നിഗമനം.തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്ബര്‍ക്കമുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. പ്രഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. സാമ്ബിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 30ന് പനി ബാധിച്ച്‌ മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരം.

മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍. സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതിനിടെ മരിച്ച രോഗികളുമായി സമ്ബര്‍ക്കത്തിലുള്ളവരെ ക്വാറന്റൈൻ ചെയ്തു.ഇതിനിടെ നിപ ബാധിച്ച്‌ മരിച്ചതായി സംശയിക്കുന്നവരുടെ സമ്ബര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി. ഓഗസ്റ്റ് 30ന് ആദ്യ രോഗി മരിക്കുന്നത് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വച്ചായിരുന്നു. രണ്ടാമത്തെ രോഗിയുടെ മരണം കോഴിക്കോട് മിംസിലുമായിരുന്നു. അതിനാല്‍ സൂക്ഷ്മമായി സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് അധികൃതരുടെ നീക്കം.

കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തിര യോഗം വിളിച്ചത്.നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനിബാധ ശ്വാസകോശത്തെ ബാധിക്കുന്നതായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡയറക്ടര്‍ ഡോ അനൂപ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. രോഗികള്‍ക്ക് ചുമയും ശ്വാസ തടസ്സവുമുണ്ടാകുന്നത് വ്യാപന സാധ്യത കൂട്ടുന്നുവെന്നും ഡോ അനൂപ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ തലച്ചോറിനെ ബാധിക്കുന്നതായിരുന്നു. ഇതിന് വ്യാപനസാധ്യത കുറവായിരുന്നെന്നും ഡോക്ടര്‍ അനൂപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group