ബെംഗളൂരു : യാത്രക്കാരിൽനിന്ന് മികച്ചപ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ 100 ‘പല്ലക്കി’ ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക ആർ.ടി.സി. ആറുമാസത്തിനുള്ളിൽ പുതിയ ബസുകൾ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും പുതിയ സർവീസുകൾ. മറ്റു സംസ്ഥാനങ്ങളിലേക്കും സർവീസുകൾ നടത്താൻ ആലോചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ 40 ‘പല്ലക്കി’ ബസുകളാണ്കർണാടക ആർ.ടി.സി.ക്കുള്ളത്.നോൺ എ.സി. സ്ലീപ്പർ ബസുകളാണ് പല്ലക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇത്തരം ബസുകൾ ആദ്യമായി കർണാട ആർ.ടി.സി. നിരത്തിലിറക്കിയത്.
ബെംഗളൂരുവിൽനിന്ന് ബെലഗാവി, ചിക്കമഗളൂരു, ഹോസ്പേട്ട്, ശിവമോഗ, സോറോബ, കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉഡുപ്പി, ദാവണഗരെ എന്നിവിടങ്ങളിലേക്ക് പല്ലക്കി ബസുകളുടെ സർവീസുകളുണ്ട്. വലിയ നിരക്കുനൽകി പ്രീമിയം എ.സി. സ്ലീപ്പറുകളിൽ സഞ്ചരിക്കാൻ കഴിയാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകൾ ഇറക്കിയിരിക്കുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറയുന്നു.മൂന്നുമാസത്തിനുള്ളിൽ നിരവധിപേരാണ് ഈ ബസുകൾ ഉപയോഗപ്പെടുത്തിയത്.
മറ്റ് ചെറു പട്ടണങ്ങളിലേക്കുകൂടി ഇത്തരം സർവീസുകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് കൂടുതൽ ബസുകൾ ഇറക്കാനുള്ള തീരുമാനം. ഏതൊക്കെ പട്ടണങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തേണ്ടതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും വടക്കൻ ജില്ലകളിലേക്ക് കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് വിവരം.കൂടുതൽ ബസുകൾ ഇറക്കാനുള്ള തീരുമാനം.
ഏതൊക്കെ പട്ടണങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തേണ്ടതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും വടക്കൻ ജില്ലകളിലേക്ക് കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് വിവരം.അത്യാധുനിക സുരക്ഷ സംവിധാനങ്ങളാണ് പല്ലക്കി ബസുകളിലുള്ളത്. തീപ്പിടിത്തമുണ്ടായാൽ യാത്രക്കാരെ അറിയിക്കാനുള്ള അലാറം, സി.സി.ടി.വി. ക്യാമറകൾ തുടങ്ങിയവ ഇതിൽ ചിലതാണ്. 30 പേർക്കാണ് ഈ ബസിൽ സഞ്ചരിക്കാൻ കഴിയുക.
പുതുവത്സര സമ്മാനം, വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1.50 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍
പുതുവത്സര ദിനത്തില്‍ വാണിജ്യ പാചകവാതക സിലിന്‍ഡറിന് വില കുറച്ച് കേന്ദ്രസര്‍കാര്‍. വാണിജ്യ സിലിന്‍ഡറൊന്നിന് ഒന്നര രൂപയാണ് കുറച്ചത്.കഴിഞ്ഞ മാസം 22ന് 39.5 രൂപ കുറച്ചിരുന്നു. അതേസമയം, വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഞായറാഴ്ച ഡെല്‍ഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി. നഷ്ടം നികത്താന്‍ പാടുപെടുന്ന വിമാന കമ്ബനികള്‍ക്ക് ആശ്വാസമാണ് വിലക്കുറവ്.ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1755.50 രൂപയാണ് ഞായറാഴ്ച ഡെല്‍ഹിയിലെ വില. മുംബൈയില്‍ 1708.50 രൂപയും. കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം വിമാന ഇന്ധന വില 45 ശതമാനത്തോളമാണ് കുറഞ്ഞത്.
29391.08 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞത്. നവംബറില്‍ 6854.25ഉം ഡിസംബറില്‍ 5189.25ഉം കുറഞ്ഞു.അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ 21-ാം മാസത്തിലും വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില കണക്കാക്കി എല്ലാ ദിവസവും എണ്ണവിലയില്‍ മാറ്റം വരുത്തുന്നതാണ് എണ്ണ കമ്ബനികളുടെ നയം. എന്നാല്‍ 2022 ഏപ്രില്‍ ആറു മുതല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.