ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും സൈബർ സുരക്ഷ നിർബന്ധിത വിഷയമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.സൈബർ സാക്ഷരതയുള്ള പുതു തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി അശ്വന്ത് നാരായൻ പറഞ്ഞു. നിലവിലെ ഐടി കോഴ്സുകൾക്കു കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ വാഹനങ്ങള്‍ക്കും ഇനി ‘ഭാരത് സീരീസ് ‘; ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം
ന്യൂഡല്‍ഹിരാജ്യത്തെ ഏകീകൃത വാഹന തിരിച്ചറിയല്‍ നമ്ബരായ ഭാരത് സീരീസ് (ബിഎച്ച്) ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം.കരട് നിയമത്തിലെ ഭേദഗതി അനുസരിച്ച് നിലവില്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ബിഎച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാം. അതിനായി നിശ്ചിത തുക നികുതിയൊടുക്കണം. ഭാരത് സീരീസിലുള്ള വാഹനം മറ്റൊരാള്‍ക്ക് കൈമാറുന്നതും സുഗമമാക്കി. ബിഎച്ച് സീരീസിന് അര്‍ഹരല്ലാത്തവര്‍ക്കും വാഹനം വില്‍ക്കാം.
എന്നാല്‍, ആ വാഹനം സംസ്ഥാന രജിസ്ട്രേഷനിലേക്ക് മാറ്റണം. ബിഎച്ച് സീരീസിന് താമസസ്ഥലത്തോ ജോലിസ്ഥലത്തോ അപേക്ഷിക്കാം. സ്വകാര്യമേഖലാ ജീവനക്കാര്‍ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നത് കര്‍ശനമായി നടപ്പാക്കും. ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബറിലാണ് ഭാരത് സീരീസ് രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര–- സംസ്ഥാന ജീവനക്കാര്‍, കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ഓഫീസുള്ള സ്വകാര്യ കമ്ബനി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഭാരത് സീരീസ് നമ്ബര്‍ ലഭിക്കുക.