Home Featured കർണാടകത്തിൽ ഹോംസ്റ്റേകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്.

കർണാടകത്തിൽ ഹോംസ്റ്റേകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്.

മൈസൂരു : കർണാടകത്തിൽ ഹോംസ്റ്റേകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്.ഇനി പുതിയ ഹോംസ്റ്റേ അനുമതി, ലൈസൻസ് പുതുക്കൽ നടപടികൾ ഓൺലൈനിലൂടെ മാത്രമേ അനുവദിക്കൂവെന്നാണ് സംസ്ഥാന ടൂറിസം കമ്മിഷണറുടെ പുതിയ ഉത്തരവ്.പുതിയ ഹോംസ്റ്റേ ലൈസൻസിന് ഇനി കൂടുതൽ സർക്കാർ വകുപ്പുകളിൽനിന്നുള്ള അനുമതികളും നേടണം.

പുതിയ ഹോംസ്റ്റേ അനുമതിക്ക് ഇനിമുതൽ പോലീസ്, വനം വകുപ്പ്, അതത് തദ്ദേശ സ്ഥാപനം, ജില്ലാ പഞ്ചായത്ത്, അഗ്നിരക്ഷ, ഭക്ഷ്യവകുപ്പ്, ആരോഗ്യവകുപ്പ്, വൈദ്യുതി വിതരണ കമ്പനികൾ എന്നിവയിൽനിന്ന് എതിർപ്പില്ലാ സർട്ടിഫിക്കറ്റുകൾ അത്യാവശ്യമാണ്.

ഇത്രയധികം വകുപ്പുകളിൽനിന്ന് എൻഒസി ലഭിക്കുന്നത് കൂടുതൽ കാലതാമസത്തിനും വ്യാപകമായ അഴിമതിക്കും കാരണമാകുമെന്നാണ് ഹോംസ്റ്റേ ഉടമകളുടെ പരാതി.കഴിഞ്ഞവർഷം മുതൽ, ഹോംസ്റ്റേ ലൈസൻസുകൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും പുതുക്കാൻ ജില്ലാ ഭരണകൂടം പ്രക്രിയ വൈകിപ്പിക്കുകയാണെന്ന് ചിക്കമഗളൂരുവിലെ ഹോംസ്റ്റേ അസോസിയേഷൻ പ്രസിഡന്റ് എൻ.ആർ. തേജസ്വി പറഞ്ഞു.

പുതിയ ഉത്തരവ് ഹോംസ്റ്റേ ഉടമകളെ ദുരിതത്തിലാക്കുമെന്ന് കുടക് അസോ. ജില്ലാ പ്രസിഡന്റ് മോണ്ടി ഗണേഷ് പറഞ്ഞു. ഓൺലൈൻ സംവിധാനം കൂടുതൽ കാലതാമസത്തിലേക്ക് നയിക്കും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹംപിയിൽ വിനോദസഞ്ചാരികളായ സ്ത്രീകളെ പീഡിപ്പിച്ച് കൊന്ന സംഭവത്തിനുശേഷം ഹോംസ്റ്റേ, റിസോർട്ട് മേഖലകളിൽ ടൂറിസം, ആഭ്യന്തരവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് സർക്കാരിന്റെ പുതിയതീരുമാനം.ഹോംസ്റ്റേകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നാണ് ഇക്കാര്യത്തിൽ ടൂറിസം വകുപ്പിന്റെ വിശദീകരണം.

3,000 രൂപയ്ക്ക് ഫാസ്ടാഗ് വാർഷിക പാസ്: എങ്ങനെ ആക്ടിവേറ്റ് ചെയ്യാം, പൂർണ്ണമായ പ്രക്രിയ അറിയാം

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പദ്ധതി പ്രഖ്യാപിച്ചു. മുമ്പ് ഫാസ്റ്റ് ടാഗ് ഉപയോഗിച്ചിരുന്ന രീതിയിലേക്ക് പുതിയ പദ്ധതി നിരവധി കൂട്ടിച്ചേർക്കലുകൾ കൊണ്ടുവരുന്നു. പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പദ്ധതി പ്രകാരം, ഉപയോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞത് 3,000 രൂപയ്ക്ക് റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, ഇത് ഒരു വർഷം മുഴുവൻ അല്ലെങ്കിൽ 200 യാത്രകൾ ഉൾക്കൊള്ളും. കാറുകൾ, ജീപ്പുകൾ, വാനുകൾ പോലുള്ള സ്വകാര്യ വാണിജ്യേതര വാഹനങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്ത പുതിയ സംവിധാനം ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, ഒരു ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നതിനുള്ള ശരാശരി ചെലവ് വെറും 15 രൂപയായി കുറയുന്നതോടെ, ഓരോ പാസിനും കുറഞ്ഞത് 7,000 രൂപ ലാഭിക്കാനാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഫാസ്റ്റ് ടാഗ് വാർഷിക പദ്ധതിയുടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നമുക്ക് നോക്കാം.

ഒന്നാമതായി, ഈ പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പദ്ധതി ഒരു നിർബന്ധിത പദ്ധതിയല്ല. സുഗമമായ യാത്രയും ടോളിലെ തിരക്കും ഒഴിവാക്കുന്നതും ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതിയാണിത്. അതായത് നിലവിലെ ഫാസ്റ്റ് ടാഗ് സംവിധാനം മാറ്റമില്ലാതെ തുടരും. വാർഷിക പാസ് വാങ്ങേണ്ടെന്ന് തീരുമാനിക്കുന്നവർക്ക് സ്റ്റാൻഡേർഡ് ടോൾ പേയ്‌മെന്റുകൾക്കായി അവരുടെ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നത് തുടരാം, ഓരോ ടോൾ പ്ലാസയിലും സാധാരണ നിരക്കുകൾക്കനുസരിച്ച് നിരക്കുകൾ ബാധകമാകും

You may also like

error: Content is protected !!
Join Our WhatsApp Group