ബെംഗളൂരു : സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും വിദ്വേഷപോസ്റ്റുകളും തടയാൻ പ്രത്യേക സൈബർ നിയമം തയ്യാറാക്കാൻ കർണാടക സർക്കാർ. നിലവിലുള്ള സൈബർ നിയമങ്ങൾ നിഷ്കർഷിക്കുന്നതിനേക്കാൾ കടുത്തശിക്ഷയും ഡീപ് ഫെയ്ക്ക് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾക്കെതിരായ നടപടികളും ഉൾപ്പെടുത്തിയായിരിക്കും പുതിയ നിയമം തയ്യാറാക്കുക. ആഭ്യന്തരവകുപ്പും ഐ.ടി. വകുപ്പും ചേർന്ന് നിയമത്തിന്റെ കരട് തയ്യാറാക്കിവരുകയാണെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. അടുത്തമാസം നാലിന് തുടങ്ങുന്ന ശീതകാലസമ്മേളനത്തിനിടെ നിയമത്തിന്റെ കരട് നിയമസഭയുടെ മേശപ്പുറത്തുവെക്കാനാണ് ലക്ഷ്യമിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ചില രാഷ്ട്രീയപ്പാർട്ടികളും സ്ഥാപനങ്ങളും വിദ്വേഷപോസ്റ്റുകളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും ഇതിന് തടയിടുമെന്നും ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ നേരത്തേ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങൾക്കെതിരേ ശക്തമായനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിർദേശം നൽകി.
ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമ നിർമാണമെന്നാണ് സൂചന. വ്യാജവാർത്തകളും പോസ്റ്റുകളും തടയുന്നതിന് ആധുനിക സൗകര്യങ്ങളോടെയുള്ള ഡിജിറ്റൽ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കാനും സർക്കാർ തയ്യാറെടുക്കുകയാണ്. സൈബർസുരക്ഷാ മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനികളുമായി സഹകരിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്.
മദ്യലഹരിയില്‍ യുവാവിനെ മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
യു.പിയിലെ മീററ്റില്‍ യുവാവിനെ മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി.ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. യുവാവിനെ മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്തത്. ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതിയ യുവാവ് നവംബര്‍ 13 ന് അടുത്ത ബന്ധുവിനെ കാണാൻ വരുമ്ബോഴാണ് ആക്രമിക്കപ്പെട്ടത്. അന്ന് രാത്രി വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെയാണ് വീട്ടുകാരോട് മര്‍ദനമേറ്റ കാര്യം പറഞ്ഞു. എന്നാല്‍ ദേഹത്ത് അക്രമികള്‍ മൂത്രമൊഴിച്ച സംഭവം പറഞ്ഞില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നപ്പോള്‍ യുവാവ് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. മദ്യപാനിയായ മൂന്നുപേര്‍ യുവാവിനെ മര്‍ദിക്കുകയും ഒരാള്‍ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. തന്നെ അപമാനിക്കരുതെന്ന് യുവാവ് അവരോട് അഭ്യര്‍ഥിക്കുന്നുണ്ട്. യുവാവിന്റെ രണ്ട് സുഹൃത്തുക്കളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് കുടുംബം ആരോപിച്ചു. ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അതില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. യുവാവിനെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.