Home Featured കർണാടകത്തിൽ അനാഥർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം വരുന്നു.

കർണാടകത്തിൽ അനാഥർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം വരുന്നു.

ബെംഗളൂരു: കർണാടകത്തിൽ അനാഥർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം വരുന്നു. ഇവർക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്താൻ പിന്നാക്കവിഭാഗ കമ്മിഷൻ സർക്കാരിന് നൽകിയ ശുപാർശ തത്ത്വത്തിൽ അംഗീകരിച്ചു. മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനമെടുക്കും. ഒ.ബി.സി. സംവരണത്തിലെ കാറ്റഗറി ഒന്നിൽ അനാഥരെ ഉൾപ്പെടുത്തണമെന്നാണ് ശുപാർശ.സംസ്ഥാനത്ത് 150 കേന്ദ്രങ്ങളിലായി 5280 അനാഥക്കുട്ടികൾ കഴിയുന്നുണ്ടെന്നാണ് കമ്മിഷന്റെ കണക്ക്. ഇതിൽ 635 കുട്ടികൾ മാതാപിതാക്കൾ നഷ്ടമായവരാണ്. 120 പേർക്ക് അവരുടെ മതമോ ജാതിയോ അറിയില്ല. ഇത്തരം കുട്ടികളെ ഏറ്റവും പിന്നാക്കവിഭാഗമായി പരിഗണിക്കണമെന്ന് കമ്മിഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്‌ഡെ ശുപാർശ ചെയ്തു.

ഇപ്പോൾ ഇവർ ജനറൽ വിഭാഗത്തിലാണ്‌ വരുക. സംവരണത്തിന് അപേക്ഷിക്കാൻ അനാഥരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു. അനാഥാലയങ്ങൾ സന്ദർശിച്ച് അന്തേവാസികളുടെ അവസ്ഥ മനസ്സിലാക്കിയശേഷമാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്.അനാഥർക്ക് സംവരണമേർപ്പെടുത്തുന്ന നാലാമത്തെ സംസ്ഥാനമാകും കർണാടക. തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ സംവരണം നിലവിലുണ്ട്.

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പത്താംക്ളാസുകാരി; പൊലീസും നാട്ടുകാരും വട്ടംകറങ്ങിയത് മണിക്കൂറുകള്‍

കണ്ണൂർ : ഒമ്നി വാനിലെത്തിയ നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പത്താംക്ളാസുകാരിയുടെ പരാതി നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി.മണിക്കൂറുകള്‍ നീണ്ടഅന്വേഷണത്തിനൊടുവില്‍ സ്കൂളില്‍ പോകാതിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന് അറിഞ്ഞതോടെയാണ് ഒരു നാടിന്റെ ആശങ്ക ഒന്നാകെ അയഞ്ഞത്.ഇന്നലെ രാവിലെയാണ് 8.45 ഓടെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്ബോള്‍ വഴിയില്‍ വച്ച്‌ കറുത്ത ഒമ്നി വാനിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പതിനഞ്ചുകാരി പരാതിപ്പെട്ടത്.

കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന റോഡില്‍ വച്ച്‌ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും പൊലീസും പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു.എന്നാല്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞ റോഡിലേക്ക് ഈ സമയത്ത് ഒരു ഒമ്നി വാൻ പോലും കടന്നു പോയതായി കണ്ടില്ല. കുഞ്ഞിപ്പള്ളിയിലെ യൂണിറ്റി സെന്ററിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ ഈ കാര്യം വ്യക്തമായെന്ന് എ.സി.പി ടി.കെ രത്നകുമാര്‍ പറഞ്ഞു.

രാവിലെ എട്ടു മുതല്‍ 11.30 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പെണ്‍കുട്ടി പറഞ്ഞ സമയത്ത് കുഞ്ഞിപ്പള്ളിയില്‍ കൂടി ഒരു ഒമ്നി വാൻ മാത്രമാണ് കടന്ന് പോയത്. എന്നാല്‍ ആ വാഹനമാകട്ടെ പെണ്‍കുട്ടി പറഞ്ഞ പള്ളിക്കുന്നിലേക്ക് പോകുന്ന റോഡിലേക്ക് കയറാതെ നേരെ പോവുകയായിരുന്നു. ഇത് തൊട്ടടുത്തുളള സ്‌കൂളിലെ വാഹനമാണെന്ന് പിന്നീട് വ്യക്തമായി. ഈ വാഹനത്തിന്റെ നിറം പെണ്‍കുട്ടി പറഞ്ഞതുപോലെ കറുപ്പായിരുന്നില്ല.

ഈ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.അന്വേഷണം ഇത്രയും എത്തിയപ്പോഴാണ് പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് താൻ വെറുതെ പറഞ്ഞതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. എ.സി.പി ടി.കെ രത്നകുമാര്‍, സിറ്റി പൊലീസ് ഇൻസ്‌പെക്ടര്‍ ബിജു പ്രകാശ്, ടൗണ്‍ പൊലീസ് എസ്.ഐ സി.എച്ച്‌ നസീബ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം ഇല്ലാത്ത അക്രമികള്‍ക്കായി പൊലീസ് വട്ടംകറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group