Home Featured ബെംഗളൂരു : സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ബെംഗളൂരു : സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ബെംഗളൂരു : സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.മാർച്ച് ആദ്യ ആഴ്ചയോടെ വേനൽമഴ ലഭിച്ചുതുടങ്ങും. ബെംഗളൂരുവിലും ഇത്തവണ മുൻവർഷത്തേക്കാൾ കൂടുതൽ വേനൽമഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചിക്കബെല്ലാപുര, രാമനഗര, ബെംഗളൂരു റൂറൽ തുടങ്ങിയ ജില്ലകളിലും പതിവിൽ കൂടുതൽ മഴയുണ്ടാകും.അതേസമയം, കനത്തചൂട് അനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

പഞ്ചായത്തുതലത്തിൽ കുടിവെള്ള വിതരണത്തിനുള്ള സൗകര്യമൊരുക്കാൻ ഗ്രാമവികസനവകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു.ആവശ്യമെങ്കിൽ കുഴൽക്കിണറുകൾ കുഴിക്കാൻ പ്രത്യേകഫണ്ടും അനുവദിച്ചിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഒാരോ ആഴ്ചയും വരൾച്ചാ സാഹചര്യം വിലയിരുത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.നിലവിൽ ബെംഗളൂരുവിൽ പരമാവധി 33 ഡിഗ്രിസെൽഷ്യസ് വരെയാണ് അനുഭവപ്പെടുന്ന ചൂട്. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്‌ ഇന്ന് ഡല്‍ഹി അതിര്‍ത്തിയില്‍

കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ക്ക് എതിരായ കർഷക സംഘടനകളുടെ ഡല്‍ഹി ചലോ മാർച്ച്‌ ഇന്ന് ഡല്‍ഹി അതിർത്തിയില്‍ എത്തിയേക്കും.കർഷക സംഘടനകളുടെ മാർച്ച്‌ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹി അതിർത്തിയിലും ഹരിയാനയിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. കർഷകരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി ഊർജിതമാക്കിയിട്ടുണ്ട്.ഡല്‍ഹി കേന്ദ്രീകരിച്ച്‌ കർഷക സംഘടനാ നേതാക്കളുമായി ഉള്ള കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ ഡല്‍ഹി ചലോ മാർച്ചില്‍ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും. കർഷകർ ഉന്നയിച്ച മിനിമം താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇന്ന് സമവായത്തില്‍ എത്താനാണ് കേന്ദ്രത്തിന്റെ നീക്കം.

എന്നാല്‍ അടിച്ചമർത്താൻ ശ്രമിച്ച ഹരിയാന പൊലീസിനെ മറികടന്ന് ഡല്‍ഹി അതിർത്തിയില്‍ എങ്കിലും എത്താനാണ് കർഷകർ ശ്രമിക്കുന്നത്.ഹരിയാനയിലെ 15 ജില്ലകളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതിനോടകം ജനജീവിതത്തെ സാരമായി ബാധിച്ചു. ഡല്‍ഹിയുടെ അതിർത്തികള്‍ അടച്ചുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണം രാജ്യതലസ്ഥാനത്തെ ഗതാഗത കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ഹരിയാനയില്‍ ഡല്‍ഹി അതിർത്തിയില്‍ എത്തുന്നതിനു മുൻപായി കുരുക്ഷേത്ര, സോനിപത്ത് തുടങ്ങിയ ഇടങ്ങളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് രണ്ടാം കർഷക സമരം ഉണ്ടായാല്‍ ഹിന്ദി ബെല്‍റ്റില്‍ വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ്‌ ബിജെപി കണക്കാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധിക്കുന്ന കർഷകർക്ക് എതിരെ കടുത്ത ശാരീരിക നടപടികള്‍ വേണ്ടെന്ന് ഹരിയാന- ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group