Home Featured ബെംഗളൂരു: സ്പെഷൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർടിസി

ബെംഗളൂരു: സ്പെഷൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർടിസി

ബെംഗളൂരു: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാട്ടിലേക്കും തിരിച്ചുമുള്ള സ്പെഷൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർടിസി. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 6, 7 തീയതികളിൽ മാത്ര 29 അധിക സർവീസുകളാണു കേരളത്തിലേക്ക് ഓടിക്കുന്നത്. തിരിച്ച് ബെംഗളൂരുവിലേക്ക് കൂടുതൽ പേർ മടങ്ങുന്ന 11നു മാത്രം 24 സ്പെഷൽ ബസുകളിലേക്കു ഉള്ള ബുക്കിങ് ആരംഭിച്ചു.

എറണാകുളം, തൃശൂർ എന്നി വിടങ്ങളിലേക്ക് എസി സ്ലീപ്പർ സർവീസുകളും നടത്തും. മൂന്നാർ, കോട്ടയം, പാലക്കാട്, കോഴീക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവീസുകൾ തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കർണാടക ആർടിസി കേരള മേഖല ലെയ്സൺ ഓഫിസർ ജി പ്രശാന്ത് പറഞ്ഞു.മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ശാന്തിന്ഗർ ബിഎ ടിസി ടെർമിനൽ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുക.

നാലോ അതിലധികമോ പേർ ഗ്രൂപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ 5 ശതമാനം നിരക്കിളവും ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റിൽ 10 ശതമാനം നിരക്കിളവും ലഭിക്കും.

കേരള ആർടിസിക്ക് ഇന്ന് 12 സ്പെഷൽ

കേരള ആർടിസിക്ക് ഇന്ന് നാട്ടിലേക്ക് 12 സ്പെഷൽ സർവീസുകൾ, വെള്ളിയാഴ്ചയിലെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചത്. കൂടുതൽ പേർ മടങ്ങുന്ന 5നും 7നുമായി 17 സ്പെഷൽ ബസുകളാണു കേരള ആർടിസി ആദ്യഘട്ടത്തിൽ അനുവദിച്ചത്.

11-ന് തിരിച്ച് ബെംഗളൂരുവിലേക്കുള്ള സ്പെഷൽ സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം, കോട്ടയ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകൾ.

പുതിയ റൂട്ടുകൾക്ക് അനുമതി തേടി

സംസ്ഥാനാന്തര ഗതാഗത കരാർ പ്രകാരമുള്ള പുതിയ റൂട്ടുകളിലേക്കു സർവീസ് ആരംഭിക്കാൻ കേരള സർക്കാരിനോട് അനുമതി തേടി കർണാ ടക ആർടിസി ബംഗളൂരുവിൽ നിന്നു പയ്യന്നൂർ, കാഞ്ഞങ്ങാട്, എറണാകുളം (കോഴിക്കോട്, മൈസൂരു വഴി), ഗുരുവായൂർ കൊല്ലൂർ, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം – കൊല്ലൂർ എന്നിവിടങ്ങളിലേക്കു പുതിയ സർവീസ് ആരംഭിക്കാനുള്ള അനുമതിക്കാണു കർണാടക ആർടിസി കേരള ആർടിസി സിഎ ഡി ബിജു പ്രഭാകറിനു കത്ത് നൽകിയത്.

2017ൽ കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതൂക്കിയപ്പോൾ 4420 കിലോമീറ്റർ കർണാടകയിൽ സർവീസ് നടത്താൻ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. ഇത്രയും ദൂരം കേരളത്തിൽ കർണാടകയ്ക്കും സർവീസ് നടത്താം.

You may also like

error: Content is protected !!
Join Our WhatsApp Group