Home Featured മെഗാ തൊഴിൽമേളയ്ക്കൊരുങ്ങി കർണാടക സർക്കാർ

മെഗാ തൊഴിൽമേളയ്ക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപംനൽകി. ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള.തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് മാസം 2000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും രണ്ടുവർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി.വ്യവസായമന്ത്രി എം.ബി.പാട്ടീൽ, ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ, നൈപുണി വികസനമന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. എം.സി. സുധാകർ, യുവജനശാക്തീകരണമന്ത്രി ബി. നാഗേന്ദ്ര, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു എന്നിവരടങ്ങിയ സംഘത്തിനാണ് മെഗാ തൊഴിൽമേളയുടെ ചുമതല.

താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

പുതുവത്സര തിരക്ക് ഒഴിവാക്കാന്‍ താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്ക് ചെയ്യുന്നതും വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ചുരത്തിലെ കടകള്‍ നാളെ വൈകിട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പൊലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍നിന്നിറങ്ങി ചുരത്തില്‍നിന്നും ഫോട്ടോ എടുക്കാനും അനുവദിക്കില്ല. അതേസമയം, ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാനും വാഹനതിരക്ക് നിയന്ത്രിക്കാനും നാളെ വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group