Home Featured നന്ദിനി ഇനി കേരളത്തിലും ..

കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ ഫ്രാഞ്ചൈസികള്‍ ക്ഷണിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡും, പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തി വരികയും ചെയ്യുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാന്‍ഡായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരില്‍ ഫ്രാന്‍ഞ്ചൈസി ഔട്ട്ലെറ്റുകള്‍ ക്ഷണിക്കുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്ബര്‍ വണ്‍ ഡയറി ബ്രാന്‍ഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകള്‍ ആയ ‘നന്ദിനി കഫേ മൂ’ കേരളത്തില്‍ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലില്‍ ആയിരിക്കും. എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളില്‍ നിന്നും പാല്‍, തൈര്, പനീര്‍, ബട്ടര്‍, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാല്‍, ഫ്രഷ് മില്‍ക്, ചോക്കലേറ്റ്, നാല്‍പതില്‍ അധികം ഫ്ലേവര്‍സ് ഉള്ള ഐസ്ക്രീമുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരി ട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഔട്ട്ലെറ്റുകളില്‍ ഉണ്ടായിരിക്കും. അതിനോട് ചേര്‍ന്നുള്ള കഫേറ്റീ രിയയില്‍ നന്ദിനി പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളായ പാസ്ത, പിസ്സ, വേഫേര്‍ , ലോഡ്ഡ് ഫ്രൈസ്, ഷേക്‌സ്, ജൂസ് എന്നിവ ലഭ്യമാണ്.

നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ എല്ലാം മികച്ച ഗുണനിലവാരത്തിലും, ന്യായവിലയിലുമാണ് ലഭ്യമാക്കുന്നത്. കേരളത്തിലെ നിലവിലെ ലീഡിങ് ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ നന്ദിനിയുടെ പ്രോഡക്ടുകള്‍ 30 മുതല്‍ 35 ശതമാനം വരെ എം.ആര്‍ .പി വിലകുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ പാല്‍ വിതരണം നടത്തുന്ന മറ്റു ഡയറി ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ പാലില്‍ 3 ശതമാനം ഫാറ്റും 28 രൂപയുമായിരിക്കെ 3.5 ശതമാനം ഫാറ്റും 8.5 എസ്. എന്‍. എഫ് ഉം ആയി വരുന്ന നന്ദിനിയുടെ മില്‍കി ന് 25 രൂപ മാത്രമേ വില വരുന്നുള്ളൂ. 

കൊച്ചിയിലും ഗുരുവായൂരും 5ജി എത്തി; മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്തും

കൊച്ചി; കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചു. ഇന്ന് വൈകിട്ട് 6.30ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സേവനം ഉദ്ഘാടനം ചെയ്തു. 5ജി സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് റിലയന്‍സ് ജിയോ 5ജി ലഭ്യമാക്കുന്നത്. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്തും അടുത്ത മാസം മുതല്‍ കോഴിക്കോടും മലപ്പുറത്തും സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര,അങ്കമാലി എന്നിവിടങ്ങളില്‍ എയര്‍ടെല്‍,ജിയോ എന്നീ കമ്ബനികളുടെ 5ജി സിഗ്നല്‍ ലഭ്യമായതായി റിപ്പോര്‍ട്ടുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group