ബംഗളൂരു: കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍.ടി.സി പുതിയ 48 ബസുകള്‍ കൂടി വാങ്ങും. 44 നോണ്‍ എ.സി.സ്ലീപ്പറുകളും നാല് എ.സി. സ്ലീപ്പറുകളുമാണ് പുതുതായി നിരത്തിലിറക്കുക. ഇവ ബി.എസ്.ആര്‍ വിഭാഗത്തില്‍പെട്ടവയായിരിക്കും. ഇന്ധനക്ഷമത കൂടിയ ഈ ബസുകള്‍ക്ക് മലിനീകരണം കുറവായിരിക്കും.
നേരത്തേ ദീര്‍ഘദൂര സര്‍വിസിന് വൈദ്യുതി ബസുകള്‍ ഉപയോഗിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിരുന്നു. മാര്‍ച്ചോടെ 50 ഓളം വൈദ്യുതി ബസുകള്‍ നിരത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡീസല്‍ ബസുകളേക്കാള്‍ വൈദ്യുതിബസുകളാണ് ലാഭകരമെങ്കിലും അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സര്‍വിസ് നടത്തുന്നതിന് ഇത്തരം ബസുകള്‍ക്ക് പരിമിതിയുണ്ട്.
നിലവില്‍ ദീര്‍ഘദൂര ബസുകളാണ് കര്‍ണാടക ആര്‍.ടി.സിക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്. എന്നാല്‍ നാലുവര്‍ഷത്തോളം പുതിയ ബസുകള്‍ വാങ്ങാത്തത് സര്‍വിസുകളെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടെ പഴക്കംചെന്ന ചില ബസുകള്‍ പിന്‍വലിക്കേണ്ടിവന്നതോടെയാണ് പുതിയ ബസുകള്‍ നിരത്തിലിറക്കാനുള്ള തീരുമാനം.പുതിയ ബസുകള്‍ ലഭിച്ചതിന് ശേഷം ഇവ ഏതൊക്കെ റൂട്ടുകളില്‍ സര്‍വിസ് നടത്തണമെന്നകാര്യം തീരുമാനിക്കും.
ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നാലുവര്‍ഷത്തിനിടെയാണ് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി കര്‍ണാടക ആര്‍.ടി.സി പുതിയ ബസുകള്‍ വാങ്ങുന്നത്. അതേസമയം, നഗരത്തിന് പുറത്തേക്ക് കൂടി സര്‍വിസ് നടത്താനുള്ള നീക്കം ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ( ബി.എം.ടി.സി.) ഉപേക്ഷിച്ചിട്ടുണ്ട്.
ചട്ടമനുസരിച്ച് ബി.ബി.എം.പി പരിധിയില്‍ നിന്ന് പരമാവധി 25 കിലോമീറ്റര്‍വരെ സര്‍വിസ് നടത്താനുള്ള അനുമതിയേ ബി.എം.ടി.സി.ക്കുള്ളൂ. രാമനഗര, ചിക്കബെല്ലാപുര, കോലാര്‍ എന്നിവിടങ്ങളിലേക്ക് ബംഗളൂരുവില്‍നിന്ന് സര്‍വിസ് നടത്താനായിരുന്നു പദ്ധതി. കര്‍ണാടക ആര്‍.ടി.സിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നടപടി. നഗരത്തില്‍ മാത്രം സര്‍വിസ് നടത്താന്‍ രൂപവത്കരിച്ച ബി.എം.ടി.സി മറ്റ് ജില്ലകളിലേക്ക് കൂടി സര്‍വിസ് നടത്തുമ്ബോള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി ചൂണ്ടിക്കാട്ടിയിരുന്നു.
നാലാം ശനി അവധി, ആശ്രിത നിയമനം പരിമിതപ്പെടുത്തല്‍: ഇന്ന് ചര്‍ച്ച
സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി.പി ജോയി ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്ന് സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം നല്‍കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവ് വരുന്നവയില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും.