ബെംഗളൂരു: കര്‍ണാടകത്തില്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്ന് ഒഴിവാക്കി. പത്താം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നാണ് ഗുരുവിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. തമിഴ് സാമൂഹ്യ പരിഷ്‍കർത്താവ് പെരിയാറിനെക്കുറിച്ചുള്ള പാഠഭാഗവും നീക്കിയിട്ടുണ്ട്.
അതേസമയം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പ്രസംഗം പാഠഭാഗമായി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടിക്ക് എതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം സിലബസ് പരിഷ്‍കരിക്കാൻ ചുമതലയുള്ള വിദ്ഗ്‍ധ സമിതിയുടെ നിർദേശപ്രകാരമാണ് മാറ്റങ്ങളെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.