ബംഗളൂരു: പ്രതിപക്ഷ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ചര്‍ച്ചയാവുകയാണ്.
മുന്‍ എം എല്‍ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം.ഇതില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടി മുസ്ളീം സമുദായത്തില്‍പ്പെട്ടയാളും പെണ്‍കുട്ടി ഹിന്ദുവുമായതിനാല്‍ വിഷയം വര്‍ഗീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്.ലവ് ജിഹാദ് ആരോപിച്ച് ചില ഹിന്ദു ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്ബയിനുകള്‍ ആരംഭിച്ചതോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും കോളേജ് അറിയിച്ചു. എന്നാല്‍ ഹിന്ദു വിദ്യാര്‍ത്ഥിനിയെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹിന്ദു ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കളം മാറി; ബസവരാജ് ഹൊരട്ടി വീണ്ടും കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാന്‍
ബംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊരട്ടി തന്നെ വീണ്ടും കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.ബുധനാഴ്ച എതിരില്ലാതെയാണ് ഹൊരട്ടി ചെയര്‍മാന്‍ പദവിയിലേറിയത്. എട്ടു തവണ എം.എല്‍.സിയായ 76കാരനായ ബസവരാജ് ഹൊരട്ടി ദീര്‍ഘകാലത്തെ ജനതാ പരിവാര്‍ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസില്‍നിന്ന് രാജിവെച്ചത്.
ഉപരിസഭ ചെയര്‍മാനായിരിക്കെ എം.എല്‍.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പിയില്‍ ചേക്കേറുകയായിരുന്നു.75 അംഗ നിയമനിര്‍മാണ കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം വീണ്ടും ചെയര്‍മാനാവുമെന്നുറപ്പായതിനാല്‍ പ്രതിപക്ഷ നിരയില്‍നിന്ന് കോണ്‍ഗ്രസോ ജെ.ഡി-എസോ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നില്ല.
കോണ്‍ഗ്രസും ജെ.ഡി-എസും സഖ്യം ചേരാനുള്ള സാധ്യത വിരളമായതിനാല്‍ നേരത്തേതന്നെ അദ്ദേഹം വിജയമുറപ്പിച്ചിരുന്നു. ബി.ജെ.പി അംഗമായ രഘുനാഥ് റാവു മാല്‍കാപുരെ ഇടക്കാല സ്പീക്കറുടെ ചുമതല വഹിച്ചു.ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നടന്ന ചടങ്ങിന് സാക്ഷിയാകാന്‍ ഹൊരട്ടിയുടെ കുടുംബാംഗങ്ങളും സന്ദര്‍ശക ഗാലറിയിലെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവര്‍ ബസവരാജ് ഹൊരട്ടിയെ അഭിനന്ദിച്ചു.