Home Featured ‘മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രി വേണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍

‘മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രി വേണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍

ബെംഗളുരു : മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍. ഉത്തര കന്നഡ ജില്ലയിലെ വിദ്യാര്‍ഥികളാണ് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

മികച്ച ചികിത്സ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഹൊന്നാവര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ രക്തം കൊണ്ട് കത്തുകളെഴുതുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ആശുപത്രി നിര്‍മിക്കുന്നതിന് ഉടനെ അനുമതി നല്‍കിയില്ലെങ്കില്‍ അസംബ്ലി ഇലക്ഷന്‍ ബഹിഷ്‌കരിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്. വിവിധ സംഘടനകളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചു ചേര്‍ന്നാണ് കത്തെഴുതിയത്. കര്‍വാറില മഹാത്മാഗാന്ധി റോഡില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.

കര്‍ണാടകയിലെ വലിപ്പമേറിയ ജില്ലകളിലൊന്നാണ് ഉത്തര കന്നഡ. ഇവിടെ നിലവില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ആശുപത്രി പോലുമില്ല. ആളുകള്‍ ചികിത്സയ്ക്കായി ഗോവ, ഹബ്ബള്ളി, ഉഡുപ്പി, മംഗളുരു എന്നിവടങ്ങളെയാണ് ആശ്രയിക്കുന്നത്.

വീട്ടിലുണ്ടാക്കിയ ചിക്കന്‍ കബാബിന് രുചി പോരാ’; കറിക്കത്തികൊണ്ട് ഭാര്യയെ കുത്തിയ ഭര്‍ത്താവ് ജീവനൊടുക്കി

ബംഗളൂരു: ചിക്കന്‍ കബാബിന് രുചി കുറവെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കി.

ബംഗളൂരു ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം. കുടക് സ്വദേശി സുരേഷാണ്(48) വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വസ്ത്രനിര്‍മാണശാലയില്‍ ജീവനക്കാരനായിരുന്നു സുരേഷ്.

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഭാര്യ ശാലിനിയോട് സുരേഷ് കബാബുണ്ടാക്കാന്‍ ആവശ്യപ്പെട്ടത്. ശാലിനി കബാബുണ്ടാക്കിയെങ്കിലും രുചി പോരെന്ന് സുരേഷ് കുറ്റപ്പെടുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കറിക്കത്തി ഉപയോഗിച്ച്‌ സുരേഷ് ശാലിനിയെ കുത്തുകയായിരുന്നു. കുത്തേറ്റ ശാലിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. സുരേഷ് ഓടിരക്ഷപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൊഴിയെടുത്തശേഷം തെരച്ചില്‍ നടത്തുന്നതിനിടയിലാണ് സുരേഷിനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group