Home Featured റിപ്പബ്ലിക്ദിന പരേഡ്: കർണാടകത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല

റിപ്പബ്ലിക്ദിന പരേഡ്: കർണാടകത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല

ബെംഗളൂരു : ഡൽഹിയിൽ നടക്കുന്നറിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കർണാടാകത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി. ജനാധിപത്യത്തിനും കർണാടകത്തിന്റെ വികസനത്തിനും നാൽവാഡി കൃഷ്‌ണരാജ വോഡയാർ നൽകിയ സംഭാവനകളും കിട്ടൂർ റാണി ചിന്നമ്മയുടെയും നാഡപ്രഭു കെംപെഗൗഡയുടെയും സംഭാവനകൾ അടയാളപ്പെടുത്തുന്നതുമായ ആശയങ്ങളാണ് നിശ്ചലദൃശ്യമായി അവതരിപ്പിക്കാൻ സംസ്ഥാനം തീരുമാനിച്ചിരുന്നത്. കേന്ദ്രസർക്കാർ ഏഴുകോടി കന്നഡിഗരെ അപമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കഴിഞ്ഞവർഷവും കർണാടകത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതാണ്. പിന്നീട് തിരഞ്ഞെടുപ്പ് മുമ്പിൽക്കണ്ട് അനുമതിനൽകുകയായിരുന്നു-മുഖ്യമന്ത്രി ആരോപിച്ചു.

ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയില്‍ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

നാല് വയസുകാരനെ ഗോവയിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ കൊലപ്പെടുത്തിയ അമ്മയുടെ വാ‍ര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.സ്വന്തം മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട 39 കാരിയായ സൂചന സേഥ് അറസ്റ്റിലായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച്‌ സുചനയെ പിടികൂടുമ്ബോള്‍ ബാഗില്‍ മകന്‍റെ മൃതദേഹമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്ബനിയുടെ സിഇഒ കൂടിയായ യുവതിയെ പൊലീസ് കുടുക്കിയ തന്ത്രപരമായ ആക്ഷനിലൂടെ ആയിരുന്നു.

നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവ‍ര്‍. വഴിയില്‍വെച്ചാണ് പിടിയിലായത്. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.

യുവതി സ്ഥലം വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് മറുപടി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച്‌ ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച്‌ ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group