Home Featured കൊൽക്കത്ത സംഭവം ;രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കു ചേർന്ന് കർണാടകത്തിലെ ഡോക്‌ടർമാരും.

കൊൽക്കത്ത സംഭവം ;രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കു ചേർന്ന് കർണാടകത്തിലെ ഡോക്‌ടർമാരും.

ബെംഗളൂരു : കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ട‌റെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എം.എ. നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കു ചേർന്ന് കർണാടകത്തിലെ ഡോക്‌ടർമാരും. സർക്കാർ ആശുപത്രികളിലെയും സർക്കാർ മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. ഇതോടെ സംസ്ഥാന വ്യാപകമായി സർക്കാർ ആശുപത്രികളിൽ ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം മുടങ്ങി. ഒ.പി. വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾ മടങ്ങിപ്പോയി.

അതേസമയം, അടിയന്തര ചികിത്സകൾക്ക് മുടക്കമുണ്ടായില്ല. ഇതിനായി മുൻകരുതൽ എന്നനിലയിൽ ഡോക്ടർമാർ അവധിയെടുക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.ബെംഗളൂരുവിൽ ചാമരാജ്പേട്ടിലെ ഐ.എം.എ. ഓഫീസിനുമുമ്പിൽ പ്രതിഷേധം നടന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതിവേണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഐ.എം.എ. കർണാടക പ്രസിഡന്റ് എസ്. ശ്രീനിവാസ പറഞ്ഞു. ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ തലത്തിൽ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു

ഗായിക പി സുശീല ആശുപത്രിയില്‍

ഗായിക പി സുശീല ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ഗായികയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഗായിക ചികിത്സ തേടിയത്.സ്വരമാധുര്യത്തിനുടമയായ പി സുശീല മലയാളത്തില്‍ നിരവധി പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്.ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group