
ബെംഗളൂരും കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാ ക്കിയ നടപടി പിൻവലിക്കണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച് നിവേദനം ആരോഗ്യമന്ത്രി ഡോ.കെ.സുധാകറിന് പ്രസിഡന്റ് ഡോ.എൻ.എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി സിറാജും ചേർന്ന് കൈമാറിഅതിർത്തി ജില്ലകളിലെ കച്ചവട ക്കാർ, വിദ്യാർഥികൾ, കർഷകർ എന്നിവരാണ് നിയന്ത്രണം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്.
