Home Featured കർണാടക സർക്കാർ സ്കൂളുകൾ ഇത്തവണ നേരത്തെ തുറക്കുന്നു ; മെയ് 16 ന് തുറക്കാൻ തീരുമാനം

കർണാടക സർക്കാർ സ്കൂളുകൾ ഇത്തവണ നേരത്തെ തുറക്കുന്നു ; മെയ് 16 ന് തുറക്കാൻ തീരുമാനം

ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ക്ലാസുകൾ ഇക്കുറി മേയ് 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഒട്ടേറെ നാൾ സ്കൂളുകൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിരുന്നു.

ഇതു നികത്താനാണ് ഇക്കുറി വേനലവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. 228 ദിവസത്തെ പഠനദിനങ്ങളോടെ ഈ അധ്യയന വർഷത്തെ പഠനം മെച്ചപ്പെടുത്താനുള്ള വർഷമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.വീണ്ടും കോവിഡ് വ്യാപനമു ണ്ടായാൽ നേരിടാനുള്ള സമാന്തര നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിലും മറ്റും വേണ്ടത്ര ടിവിയും മൊബൈലു മൊന്നും ലഭ്യമല്ലാത്ത സാഹച ര്യത്തിലാണ് വിദ്യാർഥികളുടെ പഠനം തടസ്സപ്പെട്ടത്. വേണ്ടി വന്നാൽ ഇക്കുറി ഇന്റർനെറ്റ് സൗകര്യവും ടിവിയും റേഡിയോയും ലഭ്യമാക്കുമെന്നും അധികൃതർപറഞ്ഞു.

കോവിഡിനെ തുടർന്നുള്ള അടച്ചിടലിനു ശേഷം സർക്കാർ സ്കൂളുകളിലെ 9-12 വരെയു ള്ള ക്ലാസുകൾ ഓഗസ്റ്റ് 23നും 6-8 വരെ സെപ്റ്റംബർ 6നും 15 വരെ ഒക്ടോബർ 25നും അങ്കവാടികളും എൽകെജി, യു കെജി ക്ലാസുകളും പ്ലേസ്കൂളു കളും നവംബർ 8നുമാണ് തുറന്നത്.

അതേസമയം മിക്ക സ്വകാര്യ സ്കൂളുകളും അധ്യയന വർഷം മുഴുവൻ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നിലനിർത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group