മംഗ്ളുറു: കർണാടക സംസ്കൃത സർവകലാശാലയ്ക്ക് സ്വന്തം ക്യാംപസ് ഒരുങ്ങുന്നു. മഗഡി താലൂകിലെ തിപ്പസാന്ദ്ര വിലേജിൽ 100 ഏക്കർ സ്ഥലത്ത് 320 കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുങ്ങുന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കെട്ടിടത്തിന് തറക്കല്ലിടും.
2010 ലാണ് കർണാടക സർക്കാർ സർവകലാശാല സ്ഥാപിച്ചത്. 31 സംസ്കൃത കോളജുകളാണ് സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ തുടങ്ങുന്നത്. ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം സ്ഥിരം ക്യാംപസിന്റെ നിർമാണം വൈകുകയായിരുന്നു.
സർവകലാശാലയുടെ ക്യാംപസിൽ 25 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാനുള്ള മൈസുരു ആസ്ഥാനമായുള്ള കർണാടക സ്റ്റേറ്റ് ഓഫ് യൂനിവേഴ്സിറ്റിയുടെ (കെഎസ്യു) തീരുമാനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് നിർമാണത്തിന് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്