ക്രിസ്മസ് തിരക്കില്‍ ബെംഗളൂരു മലയാളികളെ വീടുകളില്‍ എത്തിക്കാന്‍ ഒരോ മണിക്കൂറിലേക്കും കേരളത്തിലേക്ക് മൂന്നു ബസുകള്‍ വീതം അയച്ച് കര്‍ണാടക സര്‍വീസ്. ക്രിസ്മസ് അവധി ആരംഭിക്കുന്ന 22ന് കര്‍ണാടക ആര്‍ടിസിയുടെ 67 ബസുകളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത്.പ്രതിദിനം കോഴിക്കോട്ടേക്ക് എത്തുന്ന ഏഴും കണ്ണൂരിലേക്ക് എത്തുന്ന ആറും എറണാകുളത്തേക്ക് ഏത്തുന്ന ഏഴും തിരുവനന്തപുരത്തേക്ക് എത്തുന്ന അഞ്ചും തൃശൂരിലേക്ക് ഉള്ള മൂന്നും ബസുകള്‍ ഉള്‍പ്പെടെയാണ് 67 ബസുകള്‍ കേരളത്തിലേക്ക് വരുന്നത്.
കോടികളുടെ ടിക്കറ്റ് വരുമാനമാണ് കര്‍ണാടക ആര്‍ടിസി പ്രതീക്ഷിക്കുന്നത്. കേരള ആര്‍ടിസിയുടെ ഏഴ് ബസുകള്‍ മാത്രമാണ് അന്ന് ബെഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതിലെ എല്ലാ സീറ്റുകളുടെയും ബുക്കിങ്ങ് പൂര്‍ത്തിയാക്കിയിട്ടും അധിക ബസുകള്‍ പ്രഖ്യാപിച്ചിട്ടില്ല.സ്‌പെഷ്യല്‍ സര്‍വീസായി പുതുതായി അനുവദിച്ചിരിക്കുന്ന ബസുകളില്‍ കര്‍ണാടക ആര്‍ടിസി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആഡംബര സര്‍വീസായ ഐരാവത് ക്ലാസും പല്ലക്കിയും ഐരാവത് സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 22ന് ഒരോ മണിക്കൂറിലും മൂന്നു ബസുകളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങിലേക്ക് സര്‍വീസ നടത്തുന്നത്.
ശബരിമല സീസണ്‍ പ്രമാണിച്ചുള്ള പമ്പ ബസുകള്‍ ഉള്‍പ്പെടാതെയാണ് ഇത്രയും ബസുകള്‍ വരുന്നത്. ഈ തിരിച്ച് ക്രിസ്മസിനും ഇത്രയും ബസുകള്‍ കേരളത്തില്‍ നിന്നും ബെഗളൂരുവിലേക്കും സര്‍വീസ് നടത്തും.അതേസമയം, തിരക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് ഒരു സര്‍വീസ് കൂടി കര്‍ണാടക ആര്‍ടിസി ആരംഭിച്ചു. കേരള ആര്‍ടിസി സര്‍വീസ് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.നിലവില്‍ കേരള ആര്‍ടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സര്‍വീസ് മാത്രമാണുള്ളത്.
മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്‌സിലും ഒരാഴ്ചയായി തീര്‍ഥാടകരുടെ തിരക്കുണ്ട്. കോവിഡിന് മുന്‍പ് കേരള ആര്‍ടിസി ബെംഗളൂരു-പമ്പ ഡീലക്‌സ് സര്‍വീസ് നടത്തിയിരുന്നു. പമ്പ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലാഭകരമല്ലെന്നാണു കേരള ആര്‍ടിസി അധികൃതരുടെ വിശദീകരണം.ഡിസംബര്‍ 1 മുതലാണ് കര്‍ണാടക ആര്‍ടിസി ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി പമ്പയിലേക്ക് ഐരാവത് എസി ബസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് വാരാന്ത്യങ്ങളില്‍ ഒരു അധിക എസി സര്‍വീസ് കൂടി തുടങ്ങിയത്.
ശബരിമല സീസണില്‍ 6 ബസുകള്‍ വരെ ഓടിക്കാനുള്ള അനുമതിയാണ് കര്‍ണാടക ആര്‍ടിസിക്കുള്ളത്.ബെംഗളൂരു-പമ്പ ഐരാവത്ശാന്തിനഗര്‍ ബസ് ടെര്‍മിനലില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.50നും 2.04നും പുറപ്പെടുന്ന ഐരാവത് എസി ബസുകള്‍ മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, എരുമേലി വഴി രാവിലെ 6.30നും 6.45നുമാണ് പമ്പയിലെത്തുന്നത്. തിരിച്ച് നിലയ്ക്കലില്‍ നിന്ന് വൈകിട്ട് 6നും 6.11നും പുറപ്പെട്ട് രാവിലെ 10.30നും 10.41നും ബെംഗളൂരുവിലെത്തും. ടിക്കറ്റ് നിരക്ക്: 1600, 1750 (ഫ്‌ലെക്‌സി).