Home Featured ബെംഗളൂരു:ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനവുമായി കർണാടക ആർടിസി

ബെംഗളൂരു:ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനവുമായി കർണാടക ആർടിസി

ബെംഗളൂരു: ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം ആരംഭിക്കാൻ കർണാടക ആർടിസി. ആദ്യഘട്ടം 21നു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ 15 ഡിവിഷനുക ളിലായുള്ള 83 ഡിപ്പോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനോപ്പം ബസ് സർവീസുകൾ,ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം), പ്രതിദിന വരുമാനം എന്നിവ പുതിയ സംവിധാനത്തിന്റെ കീഴിൽ വരും.

കർണാടക ആർടിസി ലാഭകരമാക്കാൻ ശ്രീനിവാസ് മൂർത്തി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഗവേ ണൻസ് പദ്ധതി വ്യാപകമാക്കുന്നത്.ബസുകൾ അപകടത്തിൽപെടുന്നതു ഒഴിവാക്കാനും കൃത്യമായ പരിപാലനം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ച 3 പേര്‍ പത്തനംതിട്ടയില്‍ സുവിശേഷകന്‍റെ സംസ്കാരച്ചടങ്ങില്‍‍ പങ്കെടുത്ത് മടങ്ങിയവര്‍

നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും.പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് മരിച്ചത്.

കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വാദേശി മാത്യു ഫിലിപ്പിന്‍്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരണ്‍ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്.

പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group