Home Featured കര്‍ണാടക ആര്‍.ടി.സി 20 അത്യാധുനിക ആഡംബര ബസുകള്‍ നിരത്തിലിറക്കും

കര്‍ണാടക ആര്‍.ടി.സി 20 അത്യാധുനിക ആഡംബര ബസുകള്‍ നിരത്തിലിറക്കും

ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ഈ മാസം അവസാന വാരം 20 പുതിയ വോള്‍വോ (9600 മോഡല്‍) ഐരാവതി ക്ലബ് ക്ലാസ് 2.0 ബസുകള്‍കൂടി നിരത്തിലിറക്കും.1.78 കോടി രൂപയാണ് ഒരു ബസിന്‍റെ വില. കെ.എസ്.ആർ.ടി.സിക്ക് ആകെ 443 ആഡംബര ബസുകളാണുള്ളത്, ശക്തമായ ഹാലൊജൻ ഹെഡ്‌ലൈറ്റുകള്‍, ഡേ റണ്ണിങ് ലൈറ്റുകള്‍, പുതിയ പ്ലഷ് ഇന്‍റീരിയറുകള്‍, എക്സ്റ്റീരിയർ സ്കാൻഡിനേവിയൻ ഡിസൈൻ എന്നിവയുള്ളതാണ് പുതിയ ബസുകള്‍.എയ്റോഡൈനാമിക് ഡിസൈൻ കാരണം മികച്ച ഇന്ധനക്ഷമതയുമുണ്ട്.

നീളം കൂടിയ ബസായതിനാല്‍ സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലവും ഹെഡ്‌റൂമും ഉണ്ട്. എയർ കണ്ടീഷൻ, ഫയർ അലാറം, പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയവയും ന്യൂ ജനറേഷൻ മൊബൈല്‍ ചാർജിങ് പോയന്‍റും സജ്ജീകരിച്ചിരിട്ടുണ്ട്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, കെ.എസ്.ആർ.ടി.സി ചെയർമാൻ ശ്രീനിവാസ്, വൈസ് ചെയർമാൻ മുഹമ്മദ് റിസ്വാൻ നവാബ്, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ അൻബു കുമാർ എന്നിവർ ഹോസ്‌കോട്ടിനടുത്തുള്ള വോള്‍വോ ബസ് നിർമാണ ഫാക്ടറിയിലെത്തി ഈ പുതിയ ബസുകള്‍ പരിശോധിച്ചു.

ടാര്‍ട്രാസിൻ ചേര്‍ത്ത മിക്സ്ചര്‍ വ്യാപകം; അലര്‍ജിക്കും കാരണം, നിര്‍മാണവും വില്‍പനയും നിരോധിച്ചു

ജില്ലയിലെ ചിലയിടങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സ്ചറില്‍ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്ന് അതത് കടകളിലെ മിക്സ്ചറിന്റെ വില്‍പ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു.ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ അളവില്‍ ടാർട്രാസിൻ നിറം ചേർക്കാമെങ്കിലും മിക്സ്ചറില്‍ ചേർക്കാൻ പാടില്ല. അത് അലർജിക്ക് കാരണമാകും.ജില്ലയില്‍ വടകര, പേരാമ്ബ്ര, കൊടുവള്ളി, തിരുവമ്ബാടി എന്നീ സർക്കിളുകളില്‍നിന്ന് ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

വില്‍പ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്സ്, പേരാമ്ബ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സറിന്റെ വില്‍പ്പനയാണ് നിരോധിച്ചത്.

ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു.ടാർട്രാസിന് കൂടുതല്‍ അലർജി സാധ്യതയുള്ളതിനാല്‍ പലതരം ഭക്ഷ്യവസ്തുക്കളില്‍ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറുകളില്‍ മഞ്ഞനിറം ലഭിക്കുന്നതിനുവേണ്ടിയാണ് സാധാരണയായി ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. പൊതുവില്‍ മിക്സ്ചർ പലരും കൂടുതലായി കഴിക്കുന്നതിനാല്‍ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച്‌ അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group