ബെംഗളുരു: പാഴ്സൽ സർവീസിൽ നിന്ന് 40 കോടിരൂപയുടെ അധിക വരുമാനം നേടാൻ കർ ണാടക ആർടിസി. കഴിഞ്ഞ വർഷം 10 കോടിരൂപയാണ് പാഴ്സൽ സർവീസിൽ നിന്ന് ലഭിച്ചത്.പഴങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, ഓട്ടമൊബീൽ കെയർ പാർട്സുകൾ എന്നിവയാണു കൂടുതലായി കെഎസ്ആർടിസി ബസുകളിൽ കയറ്റി അയയ്ക്കുന്നത്.
വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ച് ബുക്കിങ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ജില്ലകളിലേക്കു പദ്ധതി വ്യാപിപ്പി ക്കുമെന്നും കെഎസ്ആർടിസി എംഡി അൻപുകുമാർ പറഞ്ഞു.
ബസില്‍ യുവതിക്ക് മുന്നില്‍ യുവാവിന്റെ സ്വയംഭോഗം, പരാതിയില്ലെന്ന് യാത്രക്കാരി
ബസില്‍ യുവതിക്ക് മുന്നില്‍ സ്വയം ഭോഗം ചെയ‌്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ചൊവ്വാഴ്‌ച നടന്ന കൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മുന്നിലിരിക്കുന്നയാളുടെ പ്രവര്‍ത്തികണ്ട യുവതി ഉടന്‍ തന്നെ കണ്ടക്‌ടറെ വിവരമറിയിച്ചു. തുടര്‍ന്ന് പിടികൂടിയ ഉടന്‍ യുവാവ് കരയാന്‍ തുടങ്ങി.
ഇത് വകവയ‌്ക്കാതെ യാത്രക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അക്രമിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൊഴി രേഖപ്പെടുത്തുന്നതിനും, പരാതി നല്‍കുന്നതിനും പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പരാതി ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.