Home Featured പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒമ്പത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ ബസുകൾ സർവീസ് നടത്തും. കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കായി 33 സ്പെഷ്യല്‍ ബസുകളാണ് ബെംഗളൂരുവിൽനിന്ന് പ്രഖ്യാപിച്ചത്.

കേരളത്തിലേക്കുള്ള സര്‍വീസുകള്‍:ബെംഗളൂരു-പാലക്കാട്: രാത്രി 9.13, 9.41 (ഐരാവത് ക്ലബ്ബ് ക്ലാസ്)ബെംഗളൂരു-തൃശ്ശൂർ: രാത്രി 8.06, 9.21 (ഐരാവത് ക്ലബ്ബ് ക്ലാസ്)ബെംഗളൂരു-എറണാകുളം: രാത്രി 8.24 (ഐരാവത് ക്ലബ്ബ് ക്ലാസ്)ബെംഗളൂരു-കണ്ണൂർ: രാത്രി 9.44 (ഐരാവത്), 8.41 (കർണാടക സാരിഗെ)ബെംഗളൂരു-കോഴിക്കോട്: രാത്രി 9.48 (ഐരാവത് ക്ലബ്ബ് ക്ലാസ്), 8.41 (കർണാടക സാരിഗെ)

കോയമ്പത്തൂർ, മധുര, പുതുച്ചേരി, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കുംഭകോണം, ഊട്ടി, ഗോവ, റായ്‌ദുർഗ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുണ്ട്.അതിനിടെ, കർണാടക ആർ.ടി.സി. 20 പുതിയ വോൾവോ ഐരാവത് ക്ലബ്ബ് ക്ലാസ് ബസുകൾ ഈമാസം അവസാനം പുറത്തിറക്കുമ്പോൾ ചില ബസുകൾ കേരളത്തിലേക്കും ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹൊസ്കോട്ടയിലെ വോൾവോ നിർമാണ യൂണിറ്റിൽ ബസുകളുടെ നിർമാണം പൂർത്തിയാകുകയാണ്. 1.78 കോടി രൂപയാണ് ഓരോ ബസിനും വരുന്നത്. നിലവിൽ 443 വോൾവോ സർവീസ് നടത്തുന്നുണ്ട്.

അന്ന് ഐസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ,ഇന്ന് 2കോടി വരുമാനമുള്ള കാബ് സര്‍വീസ് ഉടമ;വിജയകഥ പങ്കുവെച്ച്‌ ഉദയകുമാര്‍

ഐഎസ്‌ആർഒ ശാസ്ത്രജ്ഞൻ എന്ന നിലയില്‍ ഏഴ് വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ഉദയകുമാർ ഒരു കാബ് സർവീസ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.ഇന്നത് രണ്ട് കോടി വാർഷികവരുമാനമുള്ളൊരു സ്ഥാപനമായി വളർന്നു. പ്രചോദനാത്മകമായ ഉദയകുമാറിന്റെ ഈ വിജയകഥയെ പ്രകീർത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരിക്കല്‍ ഉദയകുമാറിന്റെ കാറില്‍ യാത്ര ചെയ്ത രാമഭദ്രൻ സുന്ദരം എന്നയാളാണ് അദ്ദേഹത്തിന്റെ കഥ ലിങ്ക്ഡ്‌ഇനിലൂടെ പങ്കുവെച്ചത്. എന്റെ ഉബർ ഡ്രൈവർക്ക് സ്റ്റാറ്റിസ്റ്റിക്സില്‍ പിഎച്ച്‌ഡി ഉണ്ട്. ഐഎസ്‌ആർഒയില്‍ ജോലി ചെയ്തിരുന്നയാളാണ്. നേതൃപാടവത്തെ കുറിച്ച്‌ അദ്ദേഹം നല്‍കിയ പാഠങ്ങള്‍ എനിക്ക് പ്രചോദനമായി.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ചെറിയ പട്ടണത്തില്‍ നിന്നാണ് ഉദയകുമാർ എംഫില്‍ പൂർത്തിയാക്കിയത്. ഐഎസ്‌ആർഒയില്‍ ചേരുന്നതിന് മുമ്ബ് പിഎച്ച്‌ഡിയും നേടി. രാമഭദ്രൻ ലിങ്ക്ഡ്‌ഇൻ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. 2017 ലാണ് ഉദയകുമാർ ഒരു സംരംഭകനായി മാറുന്നത്. കുറച്ച്‌ സുഹൃത്തുക്കളുടെ സാമ്ബത്തിക പിന്തുണയില്‍ എസ്ടി കാബ്സ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പണം കണ്ടെത്തി. സുകുമാരൻ, തുളസി എന്ന മാതാപിതാക്കളുടെ പേരാണ് സ്ഥാപനത്തിന് നല്‍കിയത്.

ഐഎസ്‌ആർഒയില്‍ ആയിരുന്ന കാലത്ത്, ദ്രവ ഇന്ധനങ്ങളിലെ കുമിളകള്‍ കുറയ്ക്കുന്നതിനും അവയുടെ സാന്ദ്രത നിലനിർത്തുന്നതിനും വിക്ഷേപണ സമയത്ത് സ്ഫോടനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് കുമാർ പ്രവർത്തിച്ചിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ടില്‍ പറയുന്നു.ഇപ്പോള്‍ ഉദയകുമാറും സഹോദരനും ചേർന്ന് നടത്തുന്ന സ്ഥാപനത്തില്‍ 37 കാറുകളാണുള്ളത്. സ്ഥാപനത്തിന് വേണ്ടിയെടുത്ത ലോണുകളുടെ ഇഎംഐകള്‍ അടച്ചുതീർക്കാൻ ഇനി മൂന്ന് വർഷം കൂടിയേ ഉള്ളൂ. നിലവില്‍ വർഷം തോറും 2 കോടിയുടെ വരുമാനം ലഭിക്കുന്നുണ്ട് എസ്ടി കാബിന്.

You may also like

error: Content is protected !!
Join Our WhatsApp Group