ബെംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. ഈ മാസം 12-ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 13 പ്രത്യേക ബസുകളാണ് സർവീസ് നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കും.
പ്രത്യേക ബസുകൾ:ബെംഗളൂരു- കണ്ണൂർ: രാത്രി 9.30 (ഐരാവത്), 9.40 (ഐരാവത്), 9.27 (രാജഹംസ എക്സിക്യുട്ടീവ്).
*ബെംഗളൂരു -എറണാകുളം: രാത്രി 8.23 (ഐരാവത് ക്ലബ്ബ് ക്ലാസ്)
*ബെംഗളൂരു – കോട്ടയം: രാത്രി 7.08 (ഐരാവത് ക്ലബ്ബ് ക്ലാസ്
*ബെംഗളൂരു – കോഴിക്കോട്: രാത്രി 9.18 (ഐരാവത് ക്ലബ്ബ് ക്ലാസ്), 8.11, 8.58 (രാജഹംസ)
*ബെംഗളൂരു – മൂന്നാർ: രാത്രി 9.11 (നോൺ എ.സി. സ്ലീപ്പർ)*
ബെംഗളൂരു – പാലക്കാട്: രാത്രി 9.48, 10.13 (ഐരാവത് ക്ലബ്ബ് ക്ലാസ്)*
ബെംഗളൂരു – തൃശ്ശൂർ: രാത്രി 9.23, 9.43 (ഐരാവത് ക്ലബ്ബ് ക്ലാസ്).
പ്രണയത്തിലായത് തമാശ റീല്‍ കണ്ട്; 80 കാരനെ വരനായി സ്വീകരിച്ച് 34 കാരി
സോഷ്യല്‍ മിഡിയ വഴിയുള്ള പ്രണയകഥകള്‍ നാം ധാരാളം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മിഡിയ വഴി പരിചയപ്പെട്ട എണ്‍പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ വിവാഹ വാര്‍ത്തയാണ് വൈറല്‍.മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്കെത്തി.അഗര്‍ മാള്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. 2 വര്‍ഷം മുമ്ബ് കടുത്ത വിഷാദത്തിലായിരുന്നു. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചു.