Home Featured ബംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി: പ്രത്യേക സര്‍വിസുമായി കര്‍‍ണാടക ആര്‍‍.ടി.സി

ബംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി: പ്രത്യേക സര്‍വിസുമായി കര്‍‍ണാടക ആര്‍‍.ടി.സി

ബംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച്‌ കേരളത്തിലേക്ക് പ്രത്യേക സര്‍വിസ് പ്രഖ്യാപിച്ച്‌ കര്‍‍ണാടക ആര്‍‍.ടി.സി.ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍.

ഇതില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ പ്രഖ്യാപിച്ചു. ഇവയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. നാലോ അതിലധികമോ യാത്രക്കാര്‍ ഒന്നിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച്‌ ബുക്ക് ചെയ്താല്‍ തിരിച്ചുള്ള യാത്രക്ക് പത്തു ശതമാനം ഇളവും നല്‍കുന്നുണ്ട്.

ബംഗളൂരു-എറണാകുളം ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ് ഡിസംബര്‍ 21, 22 തീയതികളില്‍ രാത്രി ഒമ്ബതിന് പുറപ്പെടും. ബംഗളൂരു-എറണാകുളം സര്‍വിസ് ഡിസംബര്‍ 23ന് രാത്രി 8.38നും 9.18നും ബംഗളൂരു-കോട്ടയം സര്‍വിസ് ഡിസംബര്‍ 23 രാത്രി 7.08നും 7.48നും പുറപ്പെടും. ഡിസംബര്‍ 23ന് രാത്രി 9.45നാണ് ബംഗളൂരു-തൃശൂര്‍ സര്‍വിസ്.

കാസര്‍കോടുകാരി യുവതിയില്‍ നിന്നും യുപി സ്വദേശി 19കാരന്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 7 ലക്ഷം രൂപ, പ്രതിയെ സൈബര്‍ പൊലീസ് പിടികൂടിയത് സാഹസികമായി

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോടുകാരി യുവതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതിയായ യുപിയിലെ ’19കാരന്‍ പയ്യനെ’ സൈബര്‍ പൊലീസ് സാഹസികമായി പിടികൂടി.കാസര്‍കോട് മധൂര്‍ സ്വദേശിയായ യുവതിയെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് 19കാരനായ ബാലന്‍ തട്ടിപ്പ് നടത്തിയത്.ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇയാള്‍ പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തവണകളായി 7,00,500 രൂപ തട്ടിയെടുത്തത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് ഉത്തര്‍പ്രദേശിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കാസര്‍കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

2022 സെപ്റ്റംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇന്‍സ്റ്റാഗ്രാം വഴിയും പിന്നീട് വാട്സ്‌ആപ് വഴിയും ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചാണ് ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍, എ.എസ്.ഐ എ.വി പ്രേമരാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.വി സവാദ് അഷറഫ്, കെ.വി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group