ബംഗളൂരു: കർണാടക ആർ.ടി.സിയുടെ ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു. ചാമരാജ് നഗർ കൊല്ലഗലില്‍നിന്ന് ദന്തള്ളി വില്ലേജിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ടയർ പൊട്ടിയതിന് പിന്നാലെ ഡ്രൈവർ ബസ് നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഗ്രാമീണ മേഖലയിലേക്ക് സർവിസ് നടത്തുന്ന ബസുകള്‍ പലപ്പോഴും ബ്രേക്ക് ഡൗണാവുന്ന സംഭവങ്ങളുണ്ടെന്നും പഴയ ബസുകള്‍ മതിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തുകയോ പുതിയ ബസുകള്‍ രംഗത്തിറക്കുകയോ ചെയ്യണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെ
ലക്നൗവില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; നല്‍കിയത് സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകള്‍
നോർത്തേണ്‍ റെയില്‍വേയിലെ ലക്നൗ ഡിവിഷനിലുള്ള എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റിയതായി അധികൃതർ.സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകളാണ് സ്റ്റേഷനുകള്‍ക്ക് പുതിയതായി നല്‍കിയിരിക്കുന്നത്. റെയില്‍വേയുടെ റിപ്പോർട്ടുകള്‍ അനുസരിച്ച് കാസിംപൂർ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷൻ ഇനി ജെയ്സ് സിറ്റി റെയില്‍വേ സ്റ്റേഷൻ എന്ന് അറിയപ്പെടും.നിഹാല്‍ഗഡ് റെയില്‍വേ സ്റ്റേഷന്റെ പേര് മഹാരാജ ബിജിലി പാസി റെയില്‍വേ സ്റ്റേഷൻ, അക്ബർഗഞ്ചിനെ മാ അഹോർവ ഭവാനി ധാം, വാരിസ്ഗഞ്ചിനെ അമർ ഷാഹിദ് ഭലേ സുല്‍ത്താൻ, ഫുർസത്ഗഞ്ചിനെ തപേശ്വർനാഥ് ധാം, ബനിയെ സ്വാമി പരമൻസ്, മിസറൗലിയെ മാ കാലികൻ ധാം, ജെയ്സ് റെയില്‍വേ സ്റ്റേഷന് ഗുരു ഗോരഖ്നാഥ് ധാം എന്നിങ്ങനെയാണ് പേരുകള്‍ മാറ്റിയത്.
അമേഠിയുടെ സാംസ്കാരിക പാരമ്ബര്യം സംരക്ഷിക്കണമെന്ന മുൻ എംപി സ്മൃതി ഇറാനിയുടെ ആവശ്യം പരിഗണിച്ചാണ് സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റിയത്.റെയില്‍വേ സ്റ്റേഷന്റെ പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച് സ്മൃതി ഇറാനി സമൂഹമാദ്ധ്യമത്തില്‍ നേരത്തേയും കുറിപ്പ് പങ്കുവച്ചിരുന്നു. ഗുരു ഗോരഖ്നാഥ് ധാം ആശ്രമം ജെയ്സ് സ്റ്റേഷന് സമീപത്ത് ആയതിനാലാണ് ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയത്. മിസറൗലി, ബാനി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പുണ്യസ്ഥലങ്ങളുടെ പേരുകളിലാണ് അവ പുനർനാമകരണം ചെയ്തിരിക്കുന്നത്.
കർഷക ഗ്രാമവും പാസി ജനവിഭാഗം കൂടുതലായി താമസിക്കുന്നതുമായി ഇടത്താണ് നിഹാല്‍ഗഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് അവരുടെ സമുദായത്തില്‍ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേര് സ്റ്റേഷന് നല്‍കിയത്. 1857ല്‍ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരനായ ഭലേ സുല്‍ത്താന്റെ പേരിലാണ് വാരിസ്ഗഞ്ച് പ്രശസ്തമായത്. അത് പരിഗണിച്ച് സ്റ്റേഷനും അദ്ദേഹത്തിന്റെ പേര് നല്‍കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.